Image

നടി അക്രമിക്കപ്പെട്ട സംഭവം 'അമ്മ' വാര്‍ഷികയോഗത്തില്‍ ചര്‍ച്ച ചെയ്യും

Published on 28 June, 2017
നടി അക്രമിക്കപ്പെട്ട സംഭവം 'അമ്മ' വാര്‍ഷികയോഗത്തില്‍ ചര്‍ച്ച ചെയ്യും

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവം വ്യാഴാഴ്ച നടക്കുന്ന വാര്‍ഷിക യോഗത്തില്‍ താരസംഘടന 'അമ്മ' ചര്‍ച്ച ചെയ്യും.. ബുധനാഴ്ച നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ചയായെന്ന് ഇടവേള ബാബു പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്‌ന എക്‌സിക്യുട്ടീവ് യോഗം മൂന്നു മണിക്കൂര്‍ നീണ്ടു. എക്‌സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശന്‍ യോഗത്തില്‍ പങ്‌കെടുത്തില്ല. ചെന്നൈയിലായതിനാല്‍ യോഗത്തിന് എത്തില്ലെന്നു രമ്യ അറിയിച്ചിരുന്നു. 

ആലുവയില്‍ പൊലീസിനു മൊഴി നല്‍കുന്നതിനാല്‍ ദിലീപിനും യോഗത്തില്‍ പങ്കെടുക്കാനായില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു തുടങ്ങിയവരെല്ലാം പങ്കെടുത്തു. നടി അക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു.അതേസമയം, താരങ്ങള്‍ക്ക് പരസ്യമായി അഭിപ്രായം പറയുന്നതിനു വിലക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ആരുടെയും വായ അടപ്പിക്കാനില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും. 

Join WhatsApp News
ഫാന്‍ 2017-06-28 18:31:44
അമ്മ  മാത്രം  ചര്‍ച്ച  ചെയിതാല്‍  മതിയോ ?
എന്തിയേ  അപ്പന്‍ ,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക