Image

പുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തി

ജോസ് മാളേയ്ക്കല്‍ Published on 28 June, 2017
പുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തി
ഫിലാഡല്‍ഫിയ: വിശ്വാസിസമൂഹത്തിന്റെ നാവില്‍നിന്നുയര്‍ന്ന നിരന്തര കൃതജ്ഞതാ സ്‌തോത്രങ്ങളാലും, മനസിന്റെ ഉള്‍ക്കാമ്പില്‍നിന്നും നിര്‍ഗളിച്ച ആനന്ദമന്ത്രങ്ങളാലും മുഖരിതമായ ഭക്തിചൈതന്യനിറവില്‍ സീറോമലബാര്‍ ആരാധനാക്രമത്തിനും, പൈതൃകത്തിനും, പാരമ്പര്യങ്ങള്‍ക്കുമനുസരിച്ച് രൂപകല്‍പനചെയ്ത് പാശ്ചാത്യപൗരസ്ത്യ റീത്തുകളുടെ പൈതൃകം സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ട് കേരളതനിമയില്‍ പുതുക്കിപ്പണിത സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയുടെ ആശീര്‍വാദകര്‍മ്മം ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. ഇടവകയുടെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള മുന്‍ ഇടവകവികാരിമാരും, വിശാലഫിലാഡല്‍ഫിയ റീജിയണില്‍നിന്‌നുള്ള മലങ്കര, ക്‌നാനായ വിഭാഗങ്ങളിലെ വൈദികരും, സന്യസ്തരും, അല്‍മായ പ്രതിനിധികളും, ഇടവകജനങ്ങളും പ്രതിഷ്ഠാകര്‍മ്മത്തിനു സാക്ഷികളായി.
ജൂണ്‍ 24 ശനിയാഴ്ച്ച ഉച്ചക്ക് രണ്ടരക്ക് ദേവാലയകവാടത്തില്‍ മുഖ്യകാര്‍മ്മികനായ ബിഷപ്പിനെയും സഹകാര്‍മ്മികരെയും ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍, അള്‍ത്താരനവീകരണകമ്മിറ്റി കണ്‍വീനര്‍ ജയിംസ് ജോസഫ് എന്നിവരും, വിശ്വാസിസമൂഹവും ചേര്‍ന്ന് സ്വീകരിച്ചാനയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വിശുദ്ധæര്‍ബാനയ്ക്കും, പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി കാര്‍മ്മികരെ മുന്‍ കൈക്കാരന്മാര്‍, വാര്‍ഡ് പ്രതിനിധികള്‍, ഭക്തസംഘടനാഭാരവാഹികള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഈ വര്‍ഷം പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും സ്വീകരിച്ച æട്ടികള്‍, മതബോധനസ്കൂള്‍ പ്രതിനിധികള്‍, ഇപ്പോഴത്തെ കൈക്കാരന്മാര്‍, അള്‍ത്താരനവീകരണകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ചേര്‍ന്ന് പ്രദക്ഷിണമായി മദ്ബഹായിലേക്കാനയിച്ചു.

വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇടവകയുടെ മുന്‍ വികാരിമാരായ റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ (സെ. ജോര്‍ജ്, പാറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി), റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി (ചിക്കാഗോ രൂപതാ ചാന്‍സലര്‍), റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ (രൂപതാ പ്രൊക്യൂറേറ്റര്‍) എന്നിവരോടൊപ്പം മറ്റ് 6 വൈദികരും ആശീര്‍വാദ കര്‍മ്മത്തില്‍ സഹശുശ്രൂഷികളായി. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്തു.

2016 നവംബര്‍ മാസത്തില്‍ അന്നത്തെ വികാരിയായിരുന്ന ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, അള്‍ത്താരനവീകരണകമ്മിറ്റി ജനറല്‍ കോര്‍ഡിനേറ്ററും, മുന്‍ കൈക്കാരനുമായ ജയിംസ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച നവീകരണജോലികള്‍ ദ്രുതഗതിയിലാണ് പൂര്‍ത്തിയാക്കപ്പെട്ടത്. ഇപ്പോഴത്തെ കൈക്കാരന്മാരായ ജോസ് തോമസ് (സെക്രട്ടറി), മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, മുന്‍ കൈക്കാരന്‍ സണ്ണി പടയാറ്റില്‍, സി. സി. ഡി. പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, അറ്റോര്‍ണി ജോസ് കുന്നേല്‍, ജോസ് പാലത്തിങ്കല്‍ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ദേവാലയ പുനര്‍ നിര്‍മ്മിതി നടക്കുന്നതിനിടെ രൂപതാ സ്ഥലംമാറ്റം വഴി പുതിയ വികാരിയായി ചാര്‍ജെടുത്ത ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ആണ് നവീകരണത്തിന്റെ ഫൈനല്‍ ടച്ച് നിര്‍വഹിച്ചത്. ദേവാലയമദ്ബഹാക്കൊപ്പം പള്ളിയുടെ ഉള്‍വശവും പുതിയ ബെഞ്ചുകള്‍ സ്ഥാപിച്ച് നവീകരിച്ചു. 

അമേരിക്കയിലെ പല ദേവാലയങ്ങളും കേരള ക്രൈസ്തവ പാരമ്പര്യത്തില്‍ ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ചിട്ടുള്ള ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള ബെന്‍ ഡിസൈന്‍ ഗ്രുപ്പിലെ ആര്‍ക്കിടെക്ട് ബെന്നി æര്യാക്കോസ് ആണ് അള്‍ത്താര ഡിസൈëം, പ്ലാനുകളും, മറ്റു സാങ്കേതിക സഹായങ്ങളും ചെയ്തത്. കൂട്ടത്തില്‍ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടുകളുടെ വിപുലീകരണം അനായാസം സാധ്യമാക്കിയ മുന്‍ കൈക്കാരന്‍ കൂടിയായ ജയിംസ് ജോസഫിന്റെ അക്ഷീണ പരിശ്രമവും, സെക്രട്ടറി ജോസ് തോമസിന്റെ അര്‍പ്പണവും, വിശ്വാസിസമൂഹത്തിന്റെ ആത്മാര്‍ത്ഥമായ സാമ്പത്തിക സഹായങ്ങളും, പ്രാര്‍ത്ഥനാനിയോഗങ്ങളും, ജോണിക്കുട്ടി പുലിശേരി, വിനോദ് മഠത്തിപ്പറമ്പില്‍ എന്നീ വൈദികരുടെ അതുല്യ നേതൃവൈഭവവും, ത്യാഗമനസ്ഥിതിയും അള്‍ത്താരനവീകരണത്തിന് ആക്കം കൂട്ടി.

പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കും കൃതജ്ഞതബലിക്കും ശേഷം ബിഷപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ അള്‍ത്താര നിര്‍മ്മാണകമ്മിറ്റി അംഗങ്ങളെ കണ്‍വീനര്‍ ജയിംസ് ജോസഫ് സദസിന് പരിചയപ്പെടുത്തുകയും, അവരുടെ സേവനങ്ങള്‍ ഇടവകജനം കയ്യടികളോടെ ആദരിക്കുകയും ചെയ്തു. അള്‍ത്താരയുടെ പ്രധാന ശില്പ്പി  ബെന്നി æര്യാക്കോസിനെ സ്വര്‍ണമാല അണിയിച്ച് ബിഷപ് ആദരിച്ചു. ഇടവക ദേവാലയത്തെ മനോഹരമാക്കാന്‍ വിദഗ്ധ നേതൃത്വം നല്‍കിയ ജോണിക്കുട്ടി അച്ചനെയും തദവസരത്തില്‍ ആദരിക്കുകയുണ്ടായി. ഫിലാഡല്‍ഫിയാ സിറ്റിയുടെ നിബന്ധനകള്‍ അëസരിച്ച് പാര്‍ക്കിങ്ങ് ലോട്ട് നിര്‍മ്മിçന്നതിലും, അള്‍ത്താര നവീകരിçന്നതിലും സഹായിച്ച സിറ്റി അസിസ്റ്റന്റ് മാനേജിങ്ങ് ഡയറക്ടര്‍ പൗലോസ് ഐസക്കിനെയും ഈ അവസരത്തില്‍ ആദരിച്ചു. അതിരൂപതയുടെ പ്രതിനിധിയായി മൈഗ്രന്റ് ഡയറക്ടര്‍ മാറ്റ് ഡേവീസും ചടങ്ങില്‍ പങ്കെടുത്തു. ജോസ് തോമസ് സമ്മേളന എം. സി യായി.

2015 മാര്‍ച്ച് 19 ന് വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ സീറോമലബാര്‍ മിഷന്‍ എന്ന പ്രാഥമികഘട്ടത്തില്‍നിìം ഇടവകയായി കൂദാശചെയ്ത് ഉയര്‍ത്തപ്പെട്ട ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളി കഴിഞ്ഞ 12 വര്‍ഷങ്ങള്‍കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ കടന്ന് ഇന്ന് 500 ല്‍ പരം æടുംബങ്ങള്‍, വിശ്വാസപരിശീലനം നടത്തുന്ന മുന്നൂറോളം æട്ടികള്‍, ഹെര്‍ഷി, എക്സ്റ്റണ്‍ എന്നിവിടങ്ങളില്‍ രണ്ടു സാറ്റ്‌ലൈറ്റ് മിഷനുകള്‍, സ്വന്തമായ റെക്ടറി സമുച്ചയം എന്നിവയുള്‍പ്പെടെ ചിക്കാഗോ രൂപതയിലെ പ്രമുഖ ഫോറോനാദേവാലയങ്ങളിലൊന്നായി തലയുയര്‍ത്തി നില്‍ക്കുന്നു.
സ്ഥാപകവികാരിയായിരുന്ന ഫാ. ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ തോമസ് പള്ളം, വിന്‍സന്റ് ഇമ്മാനുവല്‍, ജോസ് മാളേയ്ക്കല്‍ ടീമിന്റെ കാലത്താണ് സിനഗോഗ് സ്വന്തമാക്കി ഇടവക ദേവാലയമാക്കിയത്്. പിന്നീടു വികാരിയായിവന്ന ഫ. ജോണ്‍ മേലേപ്പുറത്തിന്റെ കാലത്ത് പാര്‍ക്കിങ്ങ് ലോട്ടുകളുടെ വിപുലീകരണം, പുതിയ എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ ബില്‍ഡിങ്ങ് നവീകരണം, മാതാവിന്റെ ചാപ്പല്‍ എന്നിവയോടൊപ്പം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കണ്‍വന്‍ഷനുകളും നടത്തപ്പെടുകയുണ്ടായി. ഇടവകയുടെ സ്വപ്നമായിരുന്ന റെക്ടറി സ്വന്തമാക്കിയത് മൂന്നാമത്തെ വികാരിയായെത്തിയ അഗസ്റ്റിന്‍ അച്ചന്റെ നിയോഗമായിരുന്നു.

2005 മുതല്‍ കൈക്കാരന്മാരായി ഇടവകയില്‍ സേവനമനുഷ്ഠിച്ച തോമസ് പള്ളം, വിന്‍സന്റ് ഇമ്മാനുവല്‍, ജോസ് മാളേയ്ക്കല്‍, ഡോ. ജയിംസ് കുറിച്ചി, മോഡി ജേക്കബ്, ജെറി ജോര്‍ജ്, ഫ്രാന്‍സിസ് പടയാറ്റി, തോമസ്æട്ടി മാത്യു, ജയിംസ് ജോസഫ്, æര്യന്‍ ചിറക്കല്‍, തോമസ്് പുളിംകാലായില്‍, ഏബ്രാഹം മുണ്ടക്കല്‍, ജോര്‍ജ് തറകുന്നേല്‍, ടോമി അഗസ്റ്റിന്‍, ജോസ് പാലത്തിങ്കല്‍, ജയ്‌സണ്‍ പൂവത്തിങ്കല്‍, ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവരുടെ ദിര്‍ഘവീക്ഷണവും, നിരന്തര ത്യാഗങ്ങളും ദേവാലയ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായി.

1983 ല്‍ റീത്തുവ്യത്യാസമില്ലാതെ 45 മലയാളി കത്തോലിക്കര്‍ ഒìചേര്‍ന്ന് സി. എം. ഐ വൈദികന്‍ റവ. ഫാ. ജോണ്‍ ഇടപ്പിള്ളിയുടെയും, മറ്റു സി. എം. ഐ വൈദികരുടെയും ആത്മീയ ശുശ്രൂഷകളിലുടെ വളര്‍ന്നു വന്ന ചെറുസമൂഹം ഫിലാദല്‍ഫിയാ അതിരൂപതയുടെ സഹായത്തോടെ 1988 ല്‍ പ്രത്യേക സീറോമലബാര്‍ മിഷന്‍ ആവുകയും, 2005 ല്‍ സ്വന്തമായ ഇടവക ദേവാലയം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുകയും ചെയ്ത് സ്ഥായിയായ നിരന്തരപുരോഗതി കൈവരിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ദേവാലയ വളര്‍ച്ചക്ക് നിസ്വാര്‍ത്ഥസംഭാവനകള്‍ നല്‍കിയിട്ടുള്ള സി. എം ഐ വൈദികരെയും, അല്മായ നേതാക്കളെയും ഈ അവസരത്തില്‍ സ്മരിക്കുന്നത് ഉചിതമായിരിക്കും.

ഫോട്ടോ: ജോസ് തോമസ്
പുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തിപുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തിപുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തിപുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തിപുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തിപുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തിപുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തിപുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തിപുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തിപുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക