Image

മെഗാ ഷോ `അമേരിക്കന്‍ ത്രില്ലെര്‍ എക്‌സ്‌പ്രസ്സിന്റെ' ടിക്കറ്റ്‌ വില്‌പന ഉത്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 02 March, 2012
മെഗാ ഷോ `അമേരിക്കന്‍ ത്രില്ലെര്‍ എക്‌സ്‌പ്രസ്സിന്റെ' ടിക്കറ്റ്‌ വില്‌പന ഉത്‌ഘാടനം ചെയ്‌തു
അറ്റ്‌ലാന്റാ: മെഗാ ഷോ അമേരിക്കന്‍ ത്രില്ലെര്‍ എക്‌സ്‌ പ്രസ്സിന്റെ ടിക്കറ്റ്‌ വില്‌പനയുടെ ഉത്‌ഘാടനം അറ്റ്‌ലാന്റ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടന്നു. `കേരള ഗാര്‍ഡന്‍സ്‌' പാര്‍ട്ട്‌ണര്‍ ഡോക്ടര്‍.അലക്‌സാണ്ടര്‍, ഭാര്യ മിസ്സിസ്‌. ആനി അലക്‌സാണ്ടര്‍ എന്നിവര്‍ പള്ളി വികാരി ഫാദര്‍.വില്‍സണ്‍ മണലേത്തിന്റെ കയ്യില്‍ നിന്നും ആദ്യ ടിക്കറ്റ്‌ വാങ്ങിയാണ്‌ ഈ പരിപാടിയുടെ `കിക്ക്‌ഓഫ്‌' നിര്‍വ്വഹിച്ചത്‌.ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍ ആയ ഷുഗര്‍ ലോഫ്‌ പീടിയാട്രിക്‌സിനു വേണ്ടി ഡോക്ടര്‍ സുസന്‍ മാത്യു വും, മറ്റു സ്‌പോണ്‍സര്‍മാരായ ബിജു ഈപ്പന്‍, ജോണ്‍ വര്‍ഗീസ്‌, ടോം തോമസ്‌, ബിജി സഖറിയ, മനോജ്‌ തോമസ്‌, ജാക്‌സ്‌ വര്‍ഗീസ്‌, ടിബി എന്നിവരും ടിക്കറ്റ്‌ ഏറ്റുവാങ്ങി. പ്രോഗ്രാം കണ്‍വീനര്‍ മാത്തന്‍ മാത്യു, ജോയിന്‍ കണ്‍വീനര്‍മാരായ തോമസ്‌ ഈപ്പന്‍, സജിമോന്‍ ജോര്‍ജ്‌ എന്നിവരും ഈ യോഗത്തില്‍ സന്നിഹിതരായിരുന്നു.

2012 ലെ ഏറ്റവും നല്ല സ്‌റ്റേജ്‌ഷോ അമേരിക്കന്‍ ത്രില്ലെര്‍ എക്‌സ്‌പ്രസ്‌ സംവിധാനം ചെയ്യുന്നത്‌ ഏഷ്യാനെറ്റ്‌ വോഡഫോണ്‍ സംവിധായകന്‍ ബൈജു മേലിലയാണ്‌. ജഗദീഷ്‌, ലക്ഷ്‌മി ഗോപാലസ്വാമി, മിത്ര കുര്യന്‍, രജിത്‌ മേനോന്‍, അര്‍ച്ചന, ജി. വേണുഗോപാല്‍, അനൂപ്‌ ശങ്കര്‍, സിസിലി, വോഡഫോണ്‍ ടീം എന്നിവര്‍ അരങ്ങു തകര്‍ക്കുന്ന ഈ പരിപാടി അറ്റ്‌ലാന്റയില്‍ അരങ്ങേറുന്നത്‌ മെയ്‌മാസം ആറാം തീയതി ഞായറാഴ്‌ച വൈകുന്നേരം മൂന്നര മണിക്ക്‌ ടികേറ്റര്‍ ആഗ്‌നസ്‌ കോളേജിന്റെ പ്രൊഫസ്സര്‍ ഹാളിലാണ്‌. www.asianetthriller.com
മെഗാ ഷോ `അമേരിക്കന്‍ ത്രില്ലെര്‍ എക്‌സ്‌പ്രസ്സിന്റെ' ടിക്കറ്റ്‌ വില്‌പന ഉത്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക