Image

'മുഖം മറച്ച സ്‌ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്ര'; ഹരിയാന സര്‍ക്കാരിന്റെ മാഗസിന്‍ വിവാദത്തില്‍

Published on 29 June, 2017
'മുഖം മറച്ച സ്‌ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്ര'; ഹരിയാന സര്‍ക്കാരിന്റെ മാഗസിന്‍ വിവാദത്തില്‍


ചണ്ഡിഗഢ്‌: മുഖം മറച്ച സ്‌ത്രീകളെ സംസ്ഥാനത്തിന്റെ മുഖമുദ്രയായി ചിത്രീകരിച്ച ഹരിയാന സര്‍ക്കാരിന്റെ കാര്‍ഷിക മാസിക വിവാദത്തില്‍. മാഗസിന്റെ കവര്‍ ചിത്രത്തിലാണ്‌ മുഖം മറച്ച സ്‌ത്രീകളുടെ ചിത്രങ്ങള്‍ നല്‍കി മുഖം പുറത്ത്‌ കാണിക്കാത്ത സ്‌ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖ മുദ്ര എന്ന അര്‍ഥം വരുന്ന തലക്കെട്ട്‌ നല്‍കിയിരിക്കുന്നത്‌.


സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ സ്‌ത്രീകളോടുള്ള സമീപനത്തിന്റെ നേര്‍ സാക്ഷ്യമാണ്‌ മാഗസിനിലെ ചിത്രീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന ആരോപണം മാഗസിനെതിരെ ഉയര്‍ന്ന്‌ കഴിഞ്ഞു. 2017 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കൃഷി സംവാദ്‌ മാഗസിനിലെ ചിത്രത്തില്‍ തലയില്‍ കാലിത്തീറ്റയുമേന്തി മുഖം പൂര്‍ണമായും തുണി കൊണ്ട്‌ മറച്ച്‌ നില്‍ക്കുന്ന സ്‌ത്രീയുടെ ചിത്രമാണ്‌ നല്‍കിയിരിക്കുന്നത്‌.


സ്‌ത്രീകളുടെ മുഖപടം ഹരിയാണയുടെ അഭിമാന ചിഹ്നം എന്നര്‍ഥം വരുന്ന വാക്കുകളാണ്‌ ഫോട്ടോയ്‌ക്ക്‌ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്‌. ഇത്‌ സര്‍ക്കാരിന്റെ സ്‌ത്രീകളോടുള്ള സമീപനത്തെയാണ്‌ കാണിക്കുന്നതെന്നും സ്‌ത്രീകള്‍ മുഖ്യധാരയിലേക്ക്‌ വരുന്നതിന്‌ ബി.ജെ.പി സര്‍ക്കാര്‍ എതിര്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്നുമാണ്‌ മാഗസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക