Image

മ്യൂസിക്‌247 'അനുരാഗ ഗാനം പോലെ' എന്ന ഹൃദയസ്‌പര്‍ശിയായ ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു

Published on 29 June, 2017
 മ്യൂസിക്‌247 'അനുരാഗ ഗാനം പോലെ' എന്ന ഹൃദയസ്‌പര്‍ശിയായ ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു

 കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, 'അനുരാഗ ഗാനം പോലെ' എന്ന ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി സനല്‍ രാജ്‌ എഴുതിയ കഥയ്‌ക്ക്‌ റിച്ചി കെ എസ്‌ തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിച്ച ഹൃദയസ്‌പര്‍ശിയായ ഒരു ചിത്രമാണിത്‌. 


രണ്ടു അപരിചിതര്‍ യാദൃച്ഛികമായി കണ്ടുമുട്ടുകയും അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ അതൊരു യാദൃച്ഛികതയല്ലായിരുന്നു എന്നവര്‍ക്ക്‌ മനസ്സിലാവുന്നതുമാണ്‌ പ്രമേയം.

ആര്‍ രാജ്‌കുമാര്‍, അപ്‌സര നായര്‍, ഡോ. കെ കെ ഹേമലത, അരുണ്‍ സേതുമാധവ്‌ എന്നിവരാണ്‌ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം വിനോദ്‌ എം രവിയും ചിത്രസംയോജനം കളറിംഗ്‌ എന്നിവ കൈലാഷ്‌ എസ്‌ ഭവനും നിര്‍വഹിച്ചിരിക്കുന്നു. 

അരുണ്‍ പ്രദീപിന്റേതാണ്‌ പശ്ചാത്തലസംഗീതം. ബിഗ്‌ ബേര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിച്ചി കെ എസ്‌ തന്നെയാണ്‌ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'അനുരാഗ ഗാനം പോലെ' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=OZrsQqkaw6M



മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക