Image

കേരള ബാങ്ക്‌ റിപ്പോര്‍ട്ട്‌ അംഗീകരിച്ചു

Published on 29 June, 2017
കേരള ബാങ്ക്‌ റിപ്പോര്‍ട്ട്‌ അംഗീകരിച്ചു


തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കും സംയോജിപ്പിച്ച്‌ കേരള സഹകരണബാങ്ക്‌ രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശ ഉള്‍ക്കൊള്ളുന്ന പ്രൊഫ. എം എസ്‌ ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട്‌ മന്ത്രിസഭായോഗം അംഗീകരിച്ചു. ശുപാര്‍ശകള്‍ക്ക്‌ പ്രയോഗിക രൂപംനല്‍കാന്‍ നബാര്‍ഡ്‌ മുന്‍ മുന്‍ ചീഫ്‌ ജനറല്‍ മാനേജര്‍ വി ആര്‍ രവീന്ദ്രനാഥ്‌ ചെയര്‍മാനായി കര്‍മസമിതി രൂപീകരിച്ചു.

കേരളബാങ്കിന്‌ റിസര്‍വ്‌ ബാങ്ക്‌, നബാര്‍ഡ്‌ എന്നിവയുടെ അംഗീകാരം ലഭ്യമാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. കേരള സഹകരണ ബാങ്ക്‌ നിലവില്‍ വരുമ്പോള്‍ ജില്ലാസഹകരണ ബാങ്കുകള്‍ ഇല്ലാതാകും. കേരള ബാങ്ക്‌, പ്രാഥമിക സഹകരണ ബാങ്ക്‌ എന്നീ രണ്ടു തട്ട്‌ മാത്രമേ ഉണ്ടാകൂ. ഏപ്രില്‍ 28നാണ്‌ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക