Image

ഒരുപാട്‌ അനുഭവിച്ചു; ഉറങ്ങാന്‍ പോലും പറ്റുന്നില്ലന്ന്‌ ദിലീപ്‌

Published on 29 June, 2017
ഒരുപാട്‌ അനുഭവിച്ചു; ഉറങ്ങാന്‍ പോലും പറ്റുന്നില്ലന്ന്‌  ദിലീപ്‌

കൊച്ചി: ഒരുപാട്‌ അനുഭവിച്ചെന്നും ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്‌ താനുള്ളതെന്നും നടന്‍ ദിലീപ്‌. ഒരുപാട്‌ ചോദ്യങ്ങള്‍ ചോദിച്ച്‌ തന്നെ കുഴപ്പിക്കല്ലേയെന്നും ദിലീപ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ആലുവ പോലീസ്‌ ക്ലബ്ബില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന്‌ ശേഷം ഇന്ന്‌ രാവിലെ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനെത്തിയതായിരുന്നു ദിലീപ്‌.

താന്‍ നല്‍കിയ പരാതിയെ കുറിച്ച്‌ വിശദമായി മൊഴിയെടുത്തുവെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസ്‌ ചോദിച്ചറിഞ്ഞുവെന്നും ദിലീപ്‌ വ്യക്തമാക്കി. ദിലീപിനെക്കൂടാതെ നാദിര്‍ഷായും അമ്മ ജനറല്‍ ബോഡി യോഗത്തിനെത്തിയിട്ടുണ്ട്‌.

  അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ഉന്നയിക്കുമോ എന്നുള്ള ചോദ്യത്തിന്‌ അമ്മയുടെ രണ്ട്‌ മക്കളാണ്‌ അതിനകത്തുള്ളത്‌. രണ്ടുപേരും അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണെന്നായിരുന്നു ദിലീപിന്റെ മറുപടി.

രാത്രി ഒരു മണിക്കുശേഷം ഞാന്‍ പുറത്തിറങ്ങുന്നത്‌ നിങ്ങള്‍ കണ്ടതല്ലേ, ഉറക്കത്തില്‍ നിന്നെഴുന്നേറ്റ്‌ ഞാനൊന്ന്‌ പോകേണ്ടേ. ഞങ്ങള്‍ രണ്ടുമൂന്നാള്‍ക്കാര്‍ അല്ലേ പരാതി കൊടുത്തതും പോയതും. അതെല്ലാം അവര്‍ കേള്‍ക്കേണ്ടേ. എങ്ങനെയൊക്കെയാണെന്നുള്ളത്‌ അവര്‍ക്ക്‌ അന്വേഷിക്കേണ്ടേ, ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മൊഴിയെടുക്കലും അവരുടെ സംശയങ്ങളും എല്ലാം ചോദിച്ചു. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച്‌ എനിക്കറിയില്ലെന്നും ദിലീപ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക