Image

200 രൂപ നോട്ട്‌ പുറത്തിറങ്ങുന്നു

Published on 29 June, 2017
200 രൂപ നോട്ട്‌ പുറത്തിറങ്ങുന്നു

മുംബൈ: റിസര്‍വ്‌ ബാങ്ക്‌ 200 രൂപ നോട്ട്‌ പുറത്തിറക്കുന്നു. കുറഞ്ഞമുല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ്‌ 200 രൂപ നോട്ടുകളിറക്കുന്നത്‌.

പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചില്‍ ചേര്‍ന്ന ആര്‍.ബി.ഐ. ബോര്‍ഡ്‌ യോഗം തീരുമാനിച്ചിരുന്നു. നോട്ട്‌ നിരോധനത്തിന്‌ ശേഷം വിപണിയിലെത്തിയ 2000 രൂപാ നോട്ട്‌ സാധാരണ ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ട്‌ ഇതിലൂടെ പരിഹരിക്കാനാകും. മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന്‌ വിപണിയില്‍ ഇല്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

റിസര്‍വ്‌ ബാങ്കിന്റെ അനുമതി ലഭിച്ചതിന്‌ ശേഷമാണ്‌ സര്‍ക്കാരിന്റെ നോട്ട്‌ അച്ചടി കേന്ദ്രത്തില്‍ 200 രൂപാ നോട്ട്‌ അച്ചടി ആരംഭിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക