Image

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

Published on 29 June, 2017
ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന്‌ പോലീസ്‌. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്‌തത വരുത്താനുണ്ടെന്നും ആലുവ റൂറല്‍ എസ്‌.പി എ.വി ജോര്‍ജ്‌ അറിയിച്ചു. ദിലീപിന്റെ മൊഴി കൂടുതല്‍ പരിശോധിച്ച്‌ കാര്യങ്ങള്‍ വ്യക്‌തത വരുത്തേണ്ടതുണ്ടെന്നും എ.വി ജോര്‍ജ്‌ പറഞ്ഞു.

എന്നാല്‍ താന്‍ നല്‍കിയ പരാതിയില്‍ വിശദമായ മൊഴിയെടുത്തുവെന്നാണ്‌ ദിലീപ്‌ പറയുന്നത്‌. ദിലീപ്‌ നല്‍കിയ ബ്ലാക്ക്‌ മെയില്‍ പരാതിയില്‍ മാത്രമല്ല, നടിക്കെതിരെ ഉണ്ടായ അക്രമ സംഭവത്തിന്റെ ഗൂഢാലോചന സംബന്ധിച്ച കേസിലും കൂടിയാണ്‌ചോദ്യം ചെയ്യല്‍ നടന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക