Image

പി.സി. ജോര്‍ജ്‌ എംഎല്‍എ എസ്റ്റേറ്റ്‌ തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതി

Published on 29 June, 2017
 പി.സി. ജോര്‍ജ്‌ എംഎല്‍എ എസ്റ്റേറ്റ്‌ തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതി


മുണ്ടക്കയം: പി.സി. ജോര്‍ജ്‌ എംഎല്‍എ 
മുണ്ടക്കയത്ത്‌ എസ്റ്റേറ്റ്‌ തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതി. 
 ആസിഡ്‌ ഒഴിക്കുമെന്ന്‌ എം.എല്‍.എ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിക്കുന്നു.

മുണ്ടക്കയത്ത്‌ ഹാരിസന്റെ ഭൂമിയുടെ ഭാഗമായിട്ടുള്ള വെള്ളനാട്‌ എസ്റ്റേറ്റിലെ തൊഴിലാളികളെയാണ്‌ പി.സി ജോര്‍ജ്‌ ഭീഷണിപ്പെടുത്തിയത്‌. 
തൊഴിലാളികളെ പി.സി ജോര്‍ജ്‌ എം.എല്‍.എ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറതായി.

 ഹാരിസണ്‍ എസ്റ്റേറ്റിന്റെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട്‌ ആരോപണം നിലനില്‍ക്കുന്നുണ്ടായിരുന്നു. 

ഈ സാഹചര്യത്തിലാണ്‌ സ്ഥലം എം.എല്‍.എകൂടിയായ പി.സി ജോര്‍ജ്‌ അവിടെയെത്തുന്നത്‌.
അദ്ദേഹം എത്തിയതറിഞ്ഞ്‌ തൊഴിലാളികള്‍ ഇവിടേക്കെത്തി. ഭൂമി കയ്യേറിയവര്‍ക്ക്‌ പിന്തുണ നല്‍കുകയെന്നതായിരുന്നു പി.സി ജോര്‍ജ്‌ സ്വീകരിച്ച സമീപനം.

ഇതിനെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ പി.സി ജോര്‍ജും തൊഴിലാളികളും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. പി.സി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായ രൂക്ഷമായ ചില പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ പി.സി ജോര്‍ജ്‌ അതിനു തയ്യാറായില്ല.

ഇതോടെ കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്തെത്തുകയും `പി.സി ജോര്‍ജ്‌ ഗോബാക്ക്‌' മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ പി.സി ജോര്‍ജ്‌ കയ്യില്‍ കരുതിയ തൊക്ക്‌ തൊഴിലാളികള്‍ക്കുനേരെ ചൂണ്ടിയത്‌.

ഇതോടുകൂടി നാട്ടുകാരും മറ്റും ഇടപെട്ട്‌ അദ്ദേഹത്തെ ശാന്തനാക്കുകയായിരുന്നു.
ന്യായമായ ആവശ്യത്തിനുവേണ്ടിയാണ്‌ അവിടെ ചെന്നതെ
ന്നുംതൊഴിലാളികള്‍ വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു എന്നും അതോടെയാണ്‌ തോക്കു ചൂണ്ടിയതെന്നുമാണ്‌പി.സി ജോര്‍ജ്‌ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക