Image

വിതുര പെണ്‍വാണിഭ കേസില്‍ കുറ്റവിമുക്തനായി ജഗതി പുറത്ത് വന്നില്ലേ; ദിലീപിനെ ന്യായീകരിച്ച് വീണ്ടും സിദ്ദിഖ്

Published on 29 June, 2017
വിതുര പെണ്‍വാണിഭ കേസില്‍ കുറ്റവിമുക്തനായി ജഗതി പുറത്ത് വന്നില്ലേ; ദിലീപിനെ ന്യായീകരിച്ച് വീണ്ടും സിദ്ദിഖ്

ഇന്നലെ രാത്രി ദിലീപിനെ തേടി പൊലീസ് ക്ലബ്ബിലെത്തിയ സിദ്ദിഖ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്ബിലും ദിലീപിനെ ന്യായീകിരിച്ച് എത്തി. വിതുര പെണ്‍വാണിഭ കേസില്‍ ജഗതിക്കുണ്ടായ അനുഭവമണ് ഇന്ന് ദിലീപിന് ഉണ്ടായിരിക്കുന്നതെന്നാണ് സിദ്ദിഖ് പറഞ്ഞത്. കേസില്‍ നിന്നും നിരപരാധിയായി ജഗതി പുറത്ത് വന്നതുപോലെ ദിലീപിനും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് സിദ്ദിഖ് പറയുന്നത്.

ഇന്നലെ ദിലീപിനെ ചോദ്യം ചെയ്യുന്ന ആലുവയിലെ പൊലീസ് ക്ലബ്ബിലും സിദ്ദീഖ് എത്തിയിരുന്നു. ആരും വിളിച്ചു വരുത്തിയതല്ലെന്നും അകത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാനാണ് വന്നതെന്നും സിദ്ദീഖ് പറഞ്ഞു. സ്വന്തം തീരുമാനപ്രകാരമാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സിദ്ദീഖിനെ അകത്തേക്ക് കയറ്റിവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അകത്ത് കയറണമെന്ന ഒരു ആഗ്രഹം തനിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു.

മറ്റു സഹപ്രവര്‍ത്തകര്‍ ആരും എത്തിയില്ലല്ലോ എന്ന ചോദ്യത്തിന് താന്‍ വന്നല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. ചോദ്യം ചെയ്യലിന് ആലുവയില്‍ ഉച്ചയ്‌ക്കെത്തിയ ദിലീപിനെ ഈ സമയം വരെ കാണാത്തതിനെത്തുടര്‍ന്നാണ് താന്‍ വന്നതെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ പറ്റുന്ന മാനസികാവസ്ഥയിലല്ലെന്ന് നാദിര്‍ഷയുടെ സഹോദരന്‍ സമദും പറഞ്ഞു. ഉച്ചയ്ക്ക് ഫോണില്‍ വിളിച്ചിരുന്നു. അതിന് ശേഷം ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിച്ചില്ലെന്നും സമദും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക