Image

ചെറിയ പെരുന്നാളിനെ ഉത്സവഭരിതമാക്കി നവയുഗം പെരുന്നാള്‍ നിലാവ്-2017 അരങ്ങേറി.

Published on 29 June, 2017
ചെറിയ പെരുന്നാളിനെ ഉത്സവഭരിതമാക്കി നവയുഗം പെരുന്നാള്‍ നിലാവ്-2017 അരങ്ങേറി.

ദമ്മാം: വ്രതശുദ്ധിയുടെ പരിസമാപ്തി കുറിച്ച് വന്നണഞ്ഞ ചെറിയ പെരുന്നാളിന്റെ ആഘോഷത്തില്‍ ഉത്സവഛായ നിറച്ച്, നവയുഗം സാംസ്‌കാരികവേദി ദമ്മാം മേഖലകമ്മിറ്റി അവതരിപ്പിച്ച പെരുന്നാള്‍ നിലാവ്2017 എന്ന സാംസ്‌കാരിക നൃത്തകലാസന്ധ്യ, കലാപരിപാടികളുടെ ഉന്നതനിലവാരം കൊണ്ടും, പ്രവാസികുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും  ശ്രദ്ദേയമായി.

ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ നടന്ന  പെരുന്നാള്‍ നിലാവ്2017ല്‍, കിഴക്കന്‍ പ്രവിശ്യയിലെ മികച്ച കലാകാരന്മാര്‍ അണിനിരന്നു. സഹീര്‍ഷാ കൊല്ലം, റോസ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. ലിജി ജോണ്‍ അവതരിപ്പിച്ച കഥാപ്രസംഗം, ആന്‍മേരി അവതരിപ്പിച്ച ഭരതനാട്യം, ദേവിക രാജേഷ് അവതരിപ്പിച്ച ഹിന്ദുസ്ഥാനി നൃത്തം, മാളവിക ഗോപകുമാര്‍ അവതരിപ്പിച്ച സിനിമാറ്റിക്ക് ഡാന്‍സ് എന്നിവ സദസ്യരുടെ നിറഞ്ഞ അഭിനന്ദനം ഏറ്റുവാങ്ങി. നിസാര്‍ ആലപ്പുഴ, ജിന്‍ഷ ഹരിദാസ്, റഫീക്ക് വടക്കാഞ്ചേരി, രതീഷ് കല്യാണി, റയാന്‍ ഫാറൂഖ്, നേഹ നാസര്‍, റിന്നിറ്റ റെജി, ഫയാസ് ഹബീബ്, നിവേദിത രാജേഷ്, ജോനജോണ്‍, നഹാസ് എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു. നീന മാര്‍ട്ടിന്‍, നീനു മാര്‍ട്ടിന്‍, യസീം അഹമ്മദ് എന്നിവരുടെ വാദ്യോപകരണപ്രകടനവും ശ്രദ്ധേയമായി. 

കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും, വിവിധ സമ്മാനപരിപാടികളില്‍ വിജയികളായവര്‍ക്കും, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, പ്രസിഡന്റ് ബെന്‍സി മോഹന്‍, ആക്റ്റിങ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണന്‍, കേന്ദ്രനേതാക്കളായ  സാജന്‍ കണിയാപുരം,രാജീവ് ചവറ, പ്രിജി കൊല്ലം, ഷാജി മതിലകം, ദാസന്‍ രാഘവന്‍, ഗോപകുമാര്‍, അരുണ്‍ ചാത്തന്നൂര്‍, സുമി ശ്രീലാല്‍, സനു മഠത്തില്‍, റെജി സാമുവല്‍, ഖദീജ ഹബീബ്, ഹനീഫ വെളിയംകോട്, ഷാജി അടൂര്‍, ലത്തീഫ് മൈനാഗപ്പള്ളി, മിനി ഷാജി, മുനീര്‍ ഖാന്‍, രാജേഷ് ചടയമംഗലം, ലീന ഷാജി, രഞ്ജി, സുജ റോയ്, ഷിബുകുമാര്‍, ശ്യാമില്‍ നെല്ലിക്കോട് എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി.

നവയുഗം ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ സ്വാഗതവും,  ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പെരുന്നാള്‍ നിലാവ്പരിപാടിയ്ക്ക്  നവയുഗം നേതാക്കളായ റിജേഷ് കണ്ണൂര്‍, നഹാസ്, സൈഫുദീന്‍, ശ്രീലാല്‍,  സനില്‍ കുമാര്‍, നിസാം, ജയന്‍ പിഷാരടി, കോശി തരകന്‍, പ്രസന്നന്‍, അജിത്ത്, ആര്‍ദ്ര ഉണ്ണി,  ബിനു കുഞ്ഞു, രാജ് കുമാര്‍ പൂതക്കുളം, തമ്പാന്‍ നടരാജ്, സാബു, ശെല്‍വന്‍, ഇര്‍ഷാദ്,സുകു പിള്ള, ചാക്കോ ജോണ്‍, കെ.പി. പിള്ള, വിജയകുമാര്‍,ബിനു, രാജേഷ്, രാജന്‍ പിള്ള,  വിനീഷ്  മിഡിലിസ്റ്റ്, റഷീദ് പെരുമ്പാവൂര്‍, രതീഷ്, ബാബുക്കുട്ടന്‍, അബ്ദുല്‍ സലാം, ജെയിംസ്, സന്തോഷ്, സജീവ് കായംകുളം, നജീബ് ആയൂര്‍, ഗോപാല്‍രാജ്, മൊയ്ദീന്‍ കോയ, നജീം എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക