Image

സമീക്ഷ പൂള്‍ ബോണ്‍മൌത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു; പോളി മാഞ്ഞുരാന്‍ പ്രസിഡന്റ്, പ്രസാദ് ഓഴ്‌സെക്കല്‍ സെക്രട്ടറി

Published on 29 June, 2017
സമീക്ഷ പൂള്‍ ബോണ്‍മൌത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു; പോളി മാഞ്ഞുരാന്‍ പ്രസിഡന്റ്, പ്രസാദ് ഓഴ്‌സെക്കല്‍ സെക്രട്ടറി
   ലണ്ടന്‍: സമീക്ഷ യുകെയുടെ പൂള്‍ബോണ്‍മൌത്ത് ഭാരവാഹികളായി പോളി മാഞ്ഞുരാന്‍ പ്രസിഡന്റായും പ്രസാദ് ഓഴയ്ക്കല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പൂള്‍ബോണ്‍മൗത്ത് പ്രദേശത്ത് സംഘടിപ്പിച്ച സമീക്ഷയുടെ യോഗമാണ് ഭാരവാഹകളെ തെരഞ്ഞെടുത്തത്. ഭാരവാഹികളെ സംബന്ധിച്ച് മേല്‍കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശം ചാപ്പറ്റര്‍ യോഗം ഐകകണ്ടേനെ അംഗീകരിക്കുകയായിരുന്നു. സമീക്ഷയുടെ ദേശിയ സമിതി അംഗമാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രസാദ്. മുന്‍ സിപിഎം അംഗം പോളി മാഞ്ഞുരാനാണ് പ്രസിഡന്റ്.

പൂള്‍ബോണ്‍മൗത്ത് പ്രദേശത്തെ മലയാളികള്‍ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന എല്ലാ പിന്തുണയും പ്രോത്സാഹനവും ഭാവിയിലും ഉണ്ടാകണമെന്ന്് പ്രസിഡന്റ് പൊളി മാഞ്ഞുരാന്‍ അഭ്യര്‍ത്ഥിച്ചു. ദേശിയ സമിതി തീരുമാനിക്കുന്ന പരിപാടികള്‍ക്ക് പുറമെ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലയ്ക്ക് ക്രിയാത്മകമായ സംഭാവന നല്‍കാന്‍ വേണ്ട പരിപാടികളും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഏറ്റെടുക്കും. മറ്റു ഭാരവാഹികളായി ജിജു നായര്‍(വൈസ് പ്രസഡിഡന്റ്), ലീനാ നോബിള്‍(ജോയിന്റ് സെക്രട്ടറി), റജി കുഞ്ഞാപ്പി(ട്രഷറര്‍), ജിബു കൂര്‍പ്പിള്ളില്‍(സെക്രട്ടറിയേറ്റ് മെന്പര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക