ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വികാരിയായി മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ഇടവകയില്‍ യാത്രയയപ്പു നല്കി. സഹ വികാരി ഫാ. സജു തോമസ് അധ്യക്ഷത വഹിച്ചു.പുതുതായി വികാരിയായി നിയമിതനായ ഫാ. നൈനാന് ഫിലിപ്പ് പനക്കാമറ്റത്തിന് സ്വീകരണവും നല്കി.
ജബല്‍ അലി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ജേക്കബ് ജോര്‍ജ്, ഫാ. യല്‍ദോ ഏലിയാസ്, ഇടവക സെക്രട്ടറി ബിജുമോന് കുഞ്ഞച്ചന്, മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം പി.ജി. മാത്യു, ഡല്‍ഹി ഭദ്രാസന കൗണ്‍സില്‍ അംഗം പോള്‍ ജോര്‍ജ് പൂവത്തേരില്‍, പ്രാര്‍ത്ഥനാ യോഗം സെക്രട്ടറി എം.സി. ജോയി, സണ്‍ഡേ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.പി. പൗലോസ്, യുവജന പ്രസ്ഥാനം സെക്രട്ടറി ബിജു ജോര്‍ജ്, മര്‍ത്ത മറിയം വനിതാ സമാജം ജോയിന്റ് സെക്രട്ടറി സാറാമ്മ ഈശോ, എംജിഒസിഎസ്എം സെക്രട്ടറി ഫേബ റേച്ചല്‍ ബാബുജി, ഇടവക ട്രസ്റ്റീ മാത്യു കെ. ജോര്‍ജ് , ജോയിന്റ് ട്രസ്റ്റീ സാജന് തോമസ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ബിജു സി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള