Image

റിയാദില്‍ പൊള്ളലേറ്റു മലയാളി മരിച്ചു

Published on 29 June, 2017
റിയാദില്‍ പൊള്ളലേറ്റു മലയാളി മരിച്ചു

റിയാദ്: ജോലിയ്ക്കിടെ ശരീരമാസകാലം ചൂടുള്ള എണ്ണ വീണതിനെ തുടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന കണ്ണൂര്‍ കൊളയാട് സ്വദേശി മുഹമ്മദലി കുന്നുമ്മേല്‍(38) ആണ് മരണമടഞ്ഞത്. റിയാദ് സുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഒരുമാസത്തോളം അബോധാവ്‌സഥയില്‍ കഴിഞ്ഞശേഷമാണ് ചൊവ്വാഴ്ച രാത്രി മുഹമ്മദാലി മരണമടഞ്ഞത്. ശരീരമാസകലം പൊള്ളലേറ്റതും കിഡ്‌നിയുടെ പ്രവര്‍ത്തിനത്തെപ്പോലും പൊള്ളല്‍ സാരമായി ബാധിച്ചതുമാണ് മരണത്തിലേക്കു നയിച്ചത്.

കഴിഞ്ഞ മേയ് 19നാണ് റിയാദ് ധീരയില്‍ മലയാളിയായ ചെറുവാഞ്ചേരി സ്വദേശി സൈയ്തു മുഹമ്മദിന്റെ ബൂഫിയയിലേക്ക് ജോലിക്കായാണ് മുഹമ്മദാലി എത്തുന്നത്. നാട്ടില്‍ നിന്നെത്തി രണ്ടാംദിവസമാണ്അകപടമുണ്ടായത്. ജോലിയ്ക്കിടയില്‍ അപസ്മാരം ബാധിച്ചതിനെ തുടര്‍ന്നു സ്റ്റൗവില്‍ വച്ചിരുന്ന ചൂടുള്ള എണ്ണചട്ടിയിലേക്ക് അബദ്ധവശാല്‍ മുഹമ്മദാലി വീഴുകയായിരുന്നു. ഗുരുതരമായി ശരീരമാസകലം പൊള്ളലേറ്റു അബോധാവസ്ഥയിലായിരുന്ന മുഹമ്മദാലിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരുമാസത്തോളമായി ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഭാര്യയും നാലു കുട്ടികളുടെ പിതാവുമാണ് മുഹമ്മദാലി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക