Image

ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോക്കറ്റില്‍ കൊണ്ടു നടക്കണോ നെതര്‍ലന്‍ഡില്‍ ഇന്ത്യക്കാരോട് മോദി

ജോര്‍ജ് ജോണ്‍ Published on 30 June, 2017
ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോക്കറ്റില്‍ കൊണ്ടു നടക്കണോ നെതര്‍ലന്‍ഡില്‍ ഇന്ത്യക്കാരോട് മോദി
ഹേഗ്: ഇന്ത്യയുടെ പ്രധാനമന്ത്രിയെ നിങ്ങളുടെ പോക്കറ്റില്‍ കൊണ്ടു നടക്കണോ? നെതര്‍ലന്‍ഡിലെ ഇന്ത്യക്കാരോട് മോദി ചോദിച്ചു. എല്ലാവരും അമ്പരുന്നുവെങ്കിലും പിന്നോടാണ് മോദിയുടെ ചോദ്യം എല്ലാവര്‍ക്കും മനസിലായത്. നമോ എന്ന മെബൈല്‍ ആപ്പായിരുന്നു മോദി ഉദേശിച്ചത്. നമോ ആപ്പിലൂടെ മോദിയുമായി വളരെ വേഗം ബന്ധപ്പെടാന്‍ പറ്റുമെന്നും നെതര്‍ലന്‍ഡിലുള്ള ഇന്ത്യക്കാരോട് ഈ മെബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും മോദി അഭ്യര്‍ത്ഥിച്ചു.

തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ചെറിയൊരു ഘടകംമാത്രമേ ആകുന്നുള്ളൂ, ജനങ്ങളുടെ പങ്കാളിത്വമുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരിന് നല്ല ഭരണം കാഴ്ചവെയ്ക്കാന്‍ സാധിക്കുകയുളളൂവെന്നും മോദി പറഞ്ഞു. മെബൈല്‍ഫോണും അതുപോലുള്ള പുതിയ സങ്കേതികവിദ്യകളും സര്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഇന്ത്യന്‍ ജനതക്ക് അവസരമൊരുക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യക്ക് പ്രധാന്യം കൊടുത്തുള്ള വികസനത്തിനാണ് ബിജെപി സര്‍ക്കാര്‍ ഉന്നല്‍ കൊടുക്കുന്നത്. സാങ്കേതികതയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കാര്യത്തില്‍ ഇന്ത്യ ഒരിക്കലും പിന്നിലാവില്ല. ഇന്ത്യയുടെ വികസനം ലോക നിലവാരത്തിലുള്ളതായിരിക്കും. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും മൊബൈല്‍ ഫോണിലൂടെ സാങ്കേതികവിദ്യയുടെ നേട്ടം കൊയ്യാന്‍ അവസരമൊരുക്കുമെന്നും മോദി വ്യക്തമാക്കി.


ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോക്കറ്റില്‍ കൊണ്ടു നടക്കണോ നെതര്‍ലന്‍ഡില്‍ ഇന്ത്യക്കാരോട് മോദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക