Image

നാരായണ പണിക്കര്‍ക്ക് ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലി.

ഗണേഷ് നായര്‍ Published on 02 March, 2012
 നാരായണ പണിക്കര്‍ക്ക് ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലി.
ഐഓസി  പ്രസിഡന്റ് ശ്രീ പോള്‍ കറുകപള്ളിയുടെ നേതൃത്വത്തില്‍ കൂടിയ യോഗം സത്യസന്ധവും നിസ്വാര്‍ത്ഥവുമായ പൊതുപ്രവര്‍ത്തകനും നായര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റും കൂടിയായ ശ്രീ പണിക്കരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഐഓസി ജനറല്‍ സെക്രട്ടറി ജോസഫ് കുരിയപ്പുറം യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

സാമൂഹിക പുരോഗതിക്ക് ശരവേഗം നേതൃത്വം നല്‍കിയ മനുഷ്യസ്‌നേഹിയായ ശ്രീ പണിക്കരുടെ വേര്‍പാട് കേരള രാഷ്ട്രീയത്തിനും അതിലുപരി സാംസ്‌കാരിക സാമൂഹിക രംഗത്തും കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ജോസഫ് കുരിയപ്പുറം അഭിപ്രായപ്പെട്ടു. സമദൂര സിദ്ധാന്തത്തിന്റെ പ്രതിപുരുഷന്‍ ആയ ശ്രീ പണിക്കര്‍ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഒഴിച്ചു കൂടാനാവാത്തതും അതുപോലം സാമൂദായിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എക്കാലവും ഒരു മാതൃക ആക്കുവാന്‍ സാധിക്കുന്ന ഒരു ഗാന്ധിയന്‍ കൂടിയായിരുന്നു എന്ന് ശ്രീ കറുകപ്പള്ളി അഭിപ്രായപ്പെട്ടു.

ഐഎന്‍ഓസി വെസ്റ്റ്‌ചെസ്റ്റര്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ഐഎന്‍ഓസി യൂത്ത് പ്രസിഡന്റ് ഗണേഷ്‌നായര്‍ , ജോയി ഇട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദിപ്രകാശനം നടത്തി.
 നാരായണ പണിക്കര്‍ക്ക് ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക