Image

മ്യൂസിക്‌247 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'മിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 30 June, 2017
മ്യൂസിക്‌247 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'മിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബലായ മ്യൂസിക്‌247, ഫഹദ്‌ ഫാസില്‍ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'മിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. 

റഫീഖ്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ബിജിബാല്‍ ഈണം പകര്‍ന്ന മൂന്ന്‌ ഗാനങ്ങളാണ്‌ ആല്‍ബത്തിലുള്ളത്‌. ഗണേഷ്‌ സുന്ദരം, സൗമ്യ രാമകൃഷ്‌ണന്‍, സിതാര കൃഷ്‌ണകുമാര്‍, ഗോവിന്ദ്‌ മേനോന്‍, ബിജിബാല്‍ എന്നിവര്‍ ആലപിച്ചിരിക്കുന്നു.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. കണ്ണിലെ പൊയ്‌ക
പാടിയത്‌: ഗണേഷ്‌ സുന്ദരം, സൗമ്യ രാമകൃഷ്‌ണന്‍
ഗാനരചന: റഫീഖ്‌ അഹമ്മദ്‌
സംഗീതം: ബിജിബാല്‍

2. ആയില്യം
പാടിയത്‌: സിതാര കൃഷ്‌ണകുമാര്‍, ഗോവിന്ദ്‌ മേനോന്‍
ഗാനരചന: റഫീഖ്‌ അഹമ്മദ്‌
സംഗീതം: ബിജിബാല്‍

3. വരും വരും
പാടിയത്‌: ബിജിബാല്‍
ഗാനരചന: റഫീഖ്‌ അഹമ്മദ്‌
സംഗീതം: ബിജിബാല്‍

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=fpug-ZrJzQI

സജീവ്‌ പാഴൂറിന്റെ തിരക്കഥയില്‍ ദിലീഷ്‌ പോത്തന്‍ സംവിധാനം നിര്‍വഹിച്ച 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തില്‍ ഫഹദ്‌ ഫാസില്‍, സുരാജ്‌ വെഞ്ഞാറമൂട്‌, നിമിഷ സജയന്‍, സൗബിന്‍ സാഹിര്‍, അലന്‍സിയര്‍ ലെ ലോപ്പസ്‌, എന്നിവരാണ്‌ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്‌. 

ശ്യാം പുഷ്‌കരനാണ്‌ ക്രീയേറ്റീവ്‌ ഡയറക്ടര്‍. ഛായാഗ്രഹണം രാജീവ്‌ രവിയും ചിത്രസംയോജനം കിരണ്‍ ദാസും നിര്‍വഹിച്ചിരിക്കുന്നു. ഉര്‍വശി തീയേറ്റര്‍സ്‌ന്റെ ബാനറില്‍ സന്ദീപ്‌ സേനനും അനീഷ്‌ എം തോമസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക