Image

ഉസ്താദ് ഹോട്ടല്‍ ഇറങ്ങിയിട്ട് അഞ്ചു വര്‍ഷം; വിശ്വസിക്കാനാവുന്നില്ലെന്ന് ഡിക്യു

Published on 30 June, 2017
ഉസ്താദ് ഹോട്ടല്‍ ഇറങ്ങിയിട്ട് അഞ്ചു വര്‍ഷം; വിശ്വസിക്കാനാവുന്നില്ലെന്ന് ഡിക്യു
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഉസ്താദ് ഹോട്ടല്‍ വന്‍ ഹിറ്റായിരുന്നു. ദുല്‍ഖറിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നതില്‍ ഉസ്താദ് ഹോട്ടല്‍ വഹിച്ച പങ്ക് ചെറുതല്ല. ചിത്രം പുറത്തിറങ്ങിയിപ്പോള്‍ അഞ്ച് വര്‍ഷം തികഞ്ഞിരിക്കുകയാണ്. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ചിത്രം റിലീസ് ചെയ്ത അഞ്ച് വര്‍ഷം ആയതിന്റെ സന്തോഷം ആരാധകര്‍ക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഉസ്താദ് ഹോട്ടല്‍ പുറത്തിറങ്ങി അഞ്ച് വര്‍ഷം പിന്നിട്ടുവെന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. ഫൈസി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഫൈസിക്ക് ശേഷം നിരവധി കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് ഫൈസിയെന്ന് താരം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക