Image

കാല കരികാലയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ച് രജനി കാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

Published on 30 June, 2017
കാല കരികാലയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ച് രജനി കാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ച് രജനി കാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് . മരുമകന്‍ ധനുഷ് നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കാല കരികാലയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയ്‌ക്കൊപ്പമാണ് രജനീ കാന്ത് അമേരിക്കയിലേക്ക് തിരിച്ചത്.

സൂപ്പര്‍ സ്റ്റാറിന്റെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിനായി തമിഴ് സിനിമാ ലോകം ഒന്നടങ്കം പ്രാര്‍ത്ഥനയിലാണ്. കബാലിയുടെ റിലീസ് സമയത്തും അസുഖങ്ങളെത്തുടര്‍ന്ന് രജനി അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ഇത് ആരാധക ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ ആശങ്ക വേണ്ടെന്നും സാധാരണയുള്ള ചെക്കപ്പിനായാണ് അദ്ദേഹം പോയതെന്നും അടുത്ത വക്താവ് അറിയിച്ചു. ജൂലൈ 10ന് ചെക്കപ്പിന് ശേഷം തലൈവര്‍ തിരിച്ചെത്തുമെന്നും രണ്ടു ദിവസത്തിന് ശേഷം കാല കരികാല ഷൂട്ടിങ് ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

67 വയസ്സുള്ള സൂപ്പര്‍ സ്റ്റാറിന്റെ കാല കരികാല ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ തലൈവ ആരാധകര്‍ ആശങ്കയിലാണ്. തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും രജനിക്കായി നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക