Image

വടക്കന്‍ അയര്‍ലന്‍ഡുകാര്‍ക്ക് ഇംഗ്ലണ്ടില്‍ സൗജന്യ ഗര്‍ഭഛിദ്രം

Published on 30 June, 2017
വടക്കന്‍ അയര്‍ലന്‍ഡുകാര്‍ക്ക് ഇംഗ്ലണ്ടില്‍ സൗജന്യ ഗര്‍ഭഛിദ്രം
     ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡില്‍നിന്നുള്ള സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ എന്‍എച്ച്എസുകളില്‍ സൗജന്യമായി ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിവിധ പാര്‍ട്ടി എംപിമാരുടെ പിന്തുണയോടെ ലേബര്‍ പാര്‍ട്ടി നടത്തിയ നീക്കമാണ് ഇതു സാധ്യമാക്കിയത്.

നിലവില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡുകാര്‍ക്ക് ഇംഗ്ലണ്ടിലെ എന്‍എച്ച്എസുകളില്‍ അബോര്‍ഷന്‍ നടത്താന്‍ അനുമതി ലഭിക്കുമെങ്കിലും ഇതിനു ഫീസ് ഈടാക്കുന്നുണ്ട്. വടക്കന്‍ അയര്‍ലന്‍ഡില്‍ ഗര്‍ഭിണിയുടെ ജീവന് അപകടമുള്ള സാഹചര്യത്തില്‍ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിക്കൂ. അതല്ലെങ്കില്‍ പ്രസവം കാരണം സ്ത്രീയുടെ ശാരീരകമോ മാനസികമോ ആയ ആരോഗ്യത്തിന് പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങല്‍ സംഭവിക്കുമെന്നു തെളിയിക്കപ്പെടണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക