Image

പിറവത്ത് 29 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍

Published on 02 March, 2012
പിറവത്ത് 29 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍
പിറവം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍ 19 സ്ഥലങ്ങളിലായി 29 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഈ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ബൂത്തുകള്‍ ഒരുക്കിയിട്ടുള്ള നാലിടങ്ങള്‍ അതീവ പ്രശ്‌ന സാധ്യതാ പ്രദേശങ്ങളാണ്. പ്രശ്‌ന സാധ്യതാ ബൂത്തുകളിലെ പോളിങ് വെബ് കാസ്റ്റിങ് നടത്തും.

പതിനഞ്ചിലേറെ ബൂത്തുകളിലെ പോളിങ്ങാണ് തത്സമയം വെബ്‌സൈറ്റിലൂടെ കാണിക്കുക. ആകെ 134 ബൂത്തുകള്‍ ആണ് പിറവത്തുള്ളത്.


പ്രശ്‌ന സാധ്യത ബൂത്തുകളില്‍ കനത്ത സുരക്ഷ വേണമെന്നും പോലീസ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. മാര്‍ച്ച് 17-നാണ് തിരഞ്ഞെടുപ്പ് നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക