Image

കനത്ത മഴ; ബര്‍ലിന്‍ വെള്ളത്തിനടിയില്‍

Published on 30 June, 2017
കനത്ത മഴ; ബര്‍ലിന്‍ വെള്ളത്തിനടിയില്‍
    ബര്‍ലിന്‍: മണ്‍സൂണ്‍ പോലെ മണിക്കൂറുകളോളം ദീര്‍ഘിച്ച കനത്ത മഴയില്‍ ബര്‍ലിന്‍ വെള്ളത്തിനടിയിലായി. പലയിടത്തും മരങ്ങള്‍ കടപുഴകി റെയില്‍വേ ലൈനുകള്‍ക്കു മുകളിലേക്കു വീണു. റോഡുകളില്‍ വ്യാപകമായി ഗതാഗത സ്തംഭനവുമുണ്ടായി.

ഒരു ദിവസം മുഴുവന്‍ പെയ്ത മഴ പലയിടത്തും വെള്ളപ്പൊക്കം സൃഷ്ടിച്ചു. പല റോഡുകളിലും മുട്ടോളം വെള്ളം ഉയര്‍ന്നു. ഒറ്റ ദിവസം അഗ്‌നിശമന സേനയുടെ സേവനം ആവശ്യപ്പെട്ടെത്തിയത് 2000 ഫോണ്‍ കോളുകള്‍.

റോഡുകളില്‍നിന്നും ഭൂഗര്‍ഭ അറകളില്‍ നിന്നും വെള്ളം പന്പ് ചെയ്ത് കളയുക എന്നതായിരുന്നു അഗ്‌നിശമന സേനയുടെയും വോളന്റിയര്‍ ഫയര്‍ ടീമുകളുടെയും പ്രധാന ദൗത്യം. എഴുനൂറോളം സേനാംഗങ്ങളാണ് ഇതില്‍ പങ്കെടുത്തത്. വീടുകളുടെ സെല്ലറുകളില്‍ വെള്ളം കയറി കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിയ്ക്കുന്നത്.വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക