Image

ലാന സാഹിത്യ അവാര്‍ഡ്: കൃതികള്‍ ക്ഷണിയ്ക്കുന്നു

Published on 30 June, 2017
ലാന സാഹിത്യ അവാര്‍ഡ്: കൃതികള്‍ ക്ഷണിയ്ക്കുന്നു
ചിക്കാഗോ: വടക്കെ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ മികച്ച കൃതികള്‍ക്ക് രണ്ട് വര്‍ഷം കൂടുമ്പോള്‍ ലാന നല്‍കുന്ന സാഹിത്യ അവാര്‍ഡുകള്‍ക്ക് പരിഗണിയ്ക്കുന്നതിലേയ്ക്കായി എഴുത്തുകാരില്‍ നിന്നും കൃതികള്‍ ക്ഷണിച്ചുകൊള്ളുന്നു. നോവല്‍, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. 2015 മുതല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട ഗ്രന്ഥങ്ങള്‍ പുരസ്‌കാര നിര്‍ണ്ണയത്തിനായി പരിഗണിയ്ക്കും. അവാര്‍ഡ് ജേതാക്കളെ ഒക്ടോബര്‍ 6 മുതല്‍ 8 വരെ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ലാന നാഷ്ണല്‍ കണ്‍വന്‍ഷനില്‍ ആദരിയ്ക്കുന്നതാണ്.

താല്‍പ്പര്യമുള്ളവര്‍ പുസ്തകങ്ങളുടെ മൂന്ന് കോപ്പികള്‍ താഴെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക.
Shajan Anithottam, 5228 Madison St, Skokie, IL 60077. കൃതികള്‍ സ്വീകരിയ്ക്കുന്ന അവസാന തീയ്യതി 2017 ജൂലൈ 31 തിങ്കളാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് ലാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജന്‍ ആനിത്തോട്ടവുമായി ബന്ധപ്പെടുക. ഫോണ്‍: 847-322-1181

ലാന സാഹിത്യ അവാര്‍ഡ്: കൃതികള്‍ ക്ഷണിയ്ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക