Image

ജര്‍മ്മന്‍ കത്തോലിക്കാ സഭ പുതിയ സ്വവര്‍ഗ വിവാഹത്തിനെതിരെ

ജോര്‍ജ് ജോണ്‍ Published on 01 July, 2017
ജര്‍മ്മന്‍ കത്തോലിക്കാ സഭ പുതിയ സ്വവര്‍ഗ വിവാഹത്തിനെതിരെ
ബെര്‍ലിന്‍: സ്വവര്‍ഗവിവാഹം ജര്‍മ്മന്‍ പാര്‍ലമെന്റില്‍ ഇന്നലെ ഭൂരിപക്ഷത്തോടെ പാസാക്കി. എന്നാല്‍ ഇതിനെതിരെ ജര്‍മ്മന്‍ കത്തോലിക്കാ സഭ പ്രതിക്ഷേധം പ്രകടിപ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ജര്‍മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിലെ മാര്യേജ് ആന്റ് ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബെര്‍ലിന്‍ ആര്‍ച്ച് ബിഷപ്പ് ഹൈനര്‍ കോഹ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രക്യുതി നിയമമനുസരിച്ച് പുരുഷനും, സ്ത്രീയും തമ്മിലാണ്  വിവാഹബന്ധം നടത്തേണ്ടതെന്നും സ്വവര്‍ഗ വിവാഹം നീതിക്കും, പവിത്രതക്കും, കുടുബ ബന്ധങ്ങള്‍ക്കും എതിരാണെന്നും ആര്‍ച്ച് ബിഷപ്പ് ഹൈനര്‍ കോഹ് കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മന്‍ കാത്തലിക് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് തോമസ് സ്‌റ്റേണ്‍ബെര്‍ഗും ജര്‍മ്മന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ സ്വവര്‍ഗ വിവാഹ നിയമത്തിനെതിരെ ശക്തമായി പ്രതിക്ഷേധിച്ചു. ജര്‍മ്മനിയിലെ കുടുംബ ഭദ്രതയെ പുതിയ നിയമം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയിലെ കത്തോലിക്കര്‍ ഈ നിയമത്തെ എതിര്‍ക്കുന്നുവെന്ന് ലോകം അറിയണമെന്നും അദ്ദേഹം പറഞ്ഞു.


ജര്‍മ്മന്‍ കത്തോലിക്കാ സഭ പുതിയ സ്വവര്‍ഗ വിവാഹത്തിനെതിരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക