Image

കാവ്യ മാധവന്റെ വസ്‌ത്ര വ്യാപാര സ്ഥാപനത്തില്‍ റെയ്‌ഡ്‌

Published on 01 July, 2017
കാവ്യ മാധവന്റെ വസ്‌ത്ര വ്യാപാര സ്ഥാപനത്തില്‍ റെയ്‌ഡ്‌


കൊച്ചി:നടി കാവ്യ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ്‌ റെയ്‌ഡ്‌. കാക്കനാട്‌ മാവേലിപുരത്ത്‌ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്‌ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫീസിലാണ്‌ പൊലീസ്‌ പരിശോധന നടത്തിയത്‌.

അതീവരഹസ്യമായി ഇന്നലെ രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക്‌ രണ്ടുവരെയായിരുന്നു പരിശോധന. നടിയെ തട്ടികൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ്‌ പരിശോധന നടത്തിയത്‌.

കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനോട്‌ പണം ആവശ്യപ്പെട്ട്‌ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന കാക്കനാട്ടെ കടയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ്‌ പരിശോധന എന്നാണ്‌ സൂചന. 

കത്തില്‍ രണ്ടിടത്താണ്‌ കടയെ കുറിച്ച്‌ പരാമര്‍ശിക്കുന്നത്‌. നടി ആക്രമിക്കപ്പെട്ടതിന്‌ ശേഷം സുനി കാക്കനാട്ടെ കടയില്‍ എത്തിയതായും കത്തില്‍ പറയുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക