Image

ആരുഷി: കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി

Published on 02 March, 2012
ആരുഷി: കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി
ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ വധക്കേസിലെ വിചാരണ ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നൂപുര്‍ എന്നിവരാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബി.എസ് ചൗഹാന്‍, ഇ.ജെ.എസ് ഖേകര്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.

തങ്ങളുടെ സുരക്ഷ പരിഗണിച്ച് വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാണ് തല്‍വാര്‍ ദമ്പതികള്‍ ആവശ്യപ്പെട്ടത്. കേസിലെ സാക്ഷികള്‍ മിക്കവരും താമസിക്കുന്നത് ഡല്‍ഹിയിലാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. തല്‍വാര്‍ ദമ്പതികള്‍ക്ക് പോലീസ് മതിയായ സംരക്ഷണം നല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. 14 കാരിയായ ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ മെയ് 16 നാണ് നോയ്ഡയിലെ വസതിയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരന്‍ ഹെംരാജിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം വീടിന്റെ ടെറസില്‍ കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക