Image

'കോമാളി' - സമര്‍പ്പിച്ചു കൊണ്ട്‌ സിദ്ധാര്‍ത്ഥ പ്രദീപ്‌ സംഗീതം നല്‍കിയ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 01 July, 2017
 'കോമാളി' - സമര്‍പ്പിച്ചു കൊണ്ട്‌ സിദ്ധാര്‍ത്ഥ പ്രദീപ്‌ സംഗീതം നല്‍കിയ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു
 കൊച്ചി: നിതിന്‍ രാജ്‌ ആലപിച്ച 'കോമാളി' എന്ന തമിഴ്‌ മ്യൂസിക്‌ വീഡിയോ മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു. ജയകുമാര്‍ എന്‍ ഗാനരചന നിര്‍വഹിച്ച്‌ സിദ്ധാര്‍ത്ഥ പ്രദീപ്‌ ഈണം പകര്‍ന്നിരിക്കുന്നു. നിതിന്‍ രാജ്‌ തന്നെയാണ്‌ ഗാനത്തിന്റെ റാപ്‌ ഭാഗങ്ങള്‍ രചിച്ചിരിക്കുന്നത്‌.

ജീവിതത്തില്‍ മറ്റുള്ളവരുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ സമര്‍പ്പിച്ചു കൊണ്ടുള്ള ഈ മ്യൂസിക്‌ വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ ഷേര്‍ഷാ ഷെരിഫാണ്‌. 

ഷേര്‍ഷാ തന്നെയാണ്‌ മുഖ്യാപാത്രമായി വിഡിയോയിലുള്ളത്‌. രാഘവി, അരവിന്ദ്‌ ജി എസ്‌, ബേബി ആന്യ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ല്യൂക്ക്‌ ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ്‌. മ്യൂസിക്‌ വീഡിയോ നിര്‍മിച്ചിരിക്കുന്നത്‌ ഫില്‍മി എഞ്ചിനീയര്‍സ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.

'കോമാളി (മിസ്‌ഫിറ്‌സ്‌ ആന്തം)' മ്യൂസിക്‌ വീഡിയോ കാണാന്‍: https://www.youtube.com/watch?v=T3PJFCsKJ3s

മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക