Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ് 20 ന്

Published on 01 July, 2017
സ്വിറ്റ്‌സര്‍ലന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ് 20 ന്
      ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ സീറോ മലബാര്‍ ക്രൈസ്തവര്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഓഗസ്റ്റ് 20ന് (ഞായര്‍) വൈകുന്നേരം 4.30 ന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ നടക്കും.

ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍ കൊറേന നടമുഖത്ത്, റ്റിജോ കല്ലുങ്കല്‍, സോഫിയ അക്കര, ജിബിന്‍ തെക്കേക്കരോട്ട് എന്നിവരാണ്.

തിരുനാള്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ ഏവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സമൂഹത്തിനുവേണ്ടി ഫാ. തോമസ് പ്ലാപ്പള്ളില്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: St. Antonius Kirche, Burgunderstrasse 124, 3018 Bern. Bumpliz.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക