Image

ജിദ്ദയില്‍ തിരുവനന്തപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

Published on 01 July, 2017
ജിദ്ദയില്‍ തിരുവനന്തപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു


      ജിദ്ദ: തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. വര്‍ക്കല പനയറ തെങ്ങുവിള വീട്ടില്‍ അനില്‍ കുമാര്‍ (51) ആണ് മരിച്ചത്. ഷറഫിയ ഇസ്‌കാന്‍ ബില്‍ഡിംഗില്‍ ഫോട്ടോ കോപ്പി റിപ്പയറിംഗ് കന്പനിയില്‍ ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

ഖാലിദ്ബിന് വലീദ് റോഡില്‍ ആയിരുന്നു അപകടം. റോഡ് സൈഡിലൂടെ നടന്നുപോകുന്‌പോള്‍ അറബ് വംശജന്‍ ഓടിച്ചിരുന്ന കാര്‍ പിന്നില്‍നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി കുമാറിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ഇരുവരേയും ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും അനില്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

18 വര്‍ഷമായി ജിദ്ദയിലുള്ള അനില്‍കുമാര്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടില്‍നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതനാണ്. നവംബറില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മഹ്ജര്‍ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുളള മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തി വരുന്നു. 

ഗംഗാദരകുറുപ്പ് ശാന്തമ്മ ദന്പതികളുടെ മകനാണ് അനില്‍കുമാര്‍. സഹോദരങ്ങള്‍: അശോക് കുമാര്‍, അജയകുമാര്‍, അനിത കുമാരി. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക