Image

ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതിക്ക് പുതിയ നേതൃത്വം

Published on 01 July, 2017
ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതിക്ക് പുതിയ നേതൃത്വം
   കുവൈത്ത് സിറ്റി : മധ്യ തിരുവിതാംകൂറിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന മാവേലിക്കരയുടെ തിലകക്കുറിയായ ചെട്ടികുളങ്ങര അമ്മയുടെ നാമധേയത്തിലുള്ള കുവൈത്തിലെ സംഘടനയായ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിക്ക് (ഇഅജടട) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി സുരേഷ് ബാബു (പ്രസിഡന്റ്), കിഷോര്‍ രവീന്ദ്രന്‍ പിളള (വൈസ് പ്രസിഡന്റ്), ആനന്ദ് ഉദയന്‍ (ജനറല്‍ സെക്രട്ടറി), ഉണ്ണികൃഷ്ണന്റ (ജോയിന്റ് സെക്രട്ടറി), രാജേഷ് രാധാകൃഷ്ണന്‍ (ട്രഷറര്‍), ഹരീഷ് കാരാഴ്മ (ജോയിന്റ് ട്രഷറര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി രാജീവ് നടുവിലേമുറി, ബിനോയ് ചന്ദ്രന്‍, സന്തോഷ് ടി. നായര്‍, സനല്‍ കെ. പിളള, സുനില്‍ ജനാര്‍ദ്ദനന്‍, രജി കുമാര്‍, അനൂപ് കുമാര്‍ എന്നിവരെയും 30 അംഗ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. 

എല്ലാ മാസവും ഭരണി നാളിനോട് അനുബന്ധിച്ചു ഭജനയും ലളിത സഹസ്രനാമവും വീടുകള്‍ കേന്ദ്രീകരിച്ചു നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. സാന്പത്തികമായി പിന്നോക്കവും പഠനത്തില്‍ മുന്നോക്കവും നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സാന്പത്തികസഹായം സാന്പത്തികമായി പിന്നോക്കമുള്ളവര്‍ക്കു ചികിത്സ സഹായം കൂടാതെ പല തരത്തില്‍ കഷ്ടത അനുഭവിക്കുന്ന ഓണാട്ടുകരയിലെയും കുവൈത്തിലെയും സഹോദരങ്ങള്‍ക്ക് എന്നും ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുക, ഓണാട്ടുകര നിവാസികളുടെ ഉന്നമനം തുടങ്ങിയവ ആണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 55337768,96626253,97245728.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക