Image

എം.ഒ.എച്ച്. ഫറൂഖിന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു

Published on 02 March, 2012
എം.ഒ.എച്ച്. ഫറൂഖിന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: അന്തരിച്ച കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ മറ്റ് നടപടകളിലേക്ക് കടക്കാതെ ഇന്നത്തേക്ക് പിരിഞ്ഞു. രണ്ടുതവണ പോണ്ടിച്ചേരിയിലെ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍, ജാര്‍ഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, കക്ഷിനേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സി.ദിവാകരന്‍, പി.ജെ. ജോസഫ്, മാത്യു.ടി.തോമസ്, കെ.പി മോഹനന്‍, തോമസ് ചാണ്ടി, എ.എ അസീസ്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവര്‍ അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക