Image

അമേരിക്കന്‍ സ്വാതന്ത്ര്യവും മലയാളി മനസ്സും (കോര ചെറിയാന്‍)

Published on 01 July, 2017
അമേരിക്കന്‍ സ്വാതന്ത്ര്യവും മലയാളി മനസ്സും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: അമേരിക്കന്‍ റവലൂഷന്‍ എന്നും റവലൂഷണറി വാര്‍ എന്നും സ്വതന്ത്ര രാജ്യത്തിനുവേണ്ടിയുള്ള യുദ്ധം എന്നും ഉള്ള നാമധേയങ്ങളോടുകൂടി 1700 മുതല്‍ 1799 വരെയുള്ള സംഘടന കാലഘട്ടത്തില്‍ 13 അമേരിക്കന്‍ കോളനികള്‍ക്ക് സൂര്യാസ്തമനം ഇല്ലാത്ത വ്യാപ്തിയില്‍ വിദേശരാജ്യങ്ങള്‍ കയ്യടക്കി ഭരിച്ചിരുന്ന വന്‍ശക്തി ആയ ബ്രിട്ടന്‍ 1776 ജൂലൈമാസം 4-ാം തീയതിയില്‍ സ്വാതന്ത്ര്യം കൊടുത്തു. സ്വാതന്ത്ര്യദിവസംതന്നെ സുദീര്‍ഘമായ 17 ദിവസങ്ങള്‍കൊണ്ട് തോമസ് ജെഫര്‍സ എഴുതിയ സ്വാതന്ത്ര്യപ്രഖ്യാപനം അമേരിയ്ക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. പുതിയ രാജ്യത്തിന് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക എന്ന പേര് നല്‍കി. 241 വര്‍ഷങ്ങള്‍ക്കുശേഷം യു. എസ്. എ.യില്‍ ഇപ്പോള്‍ 50 സംസ്ഥാനങ്ങളും തലസ്ഥാന നഗരിയായ വാഷിംഗ്ട ഡി. സി. യും, അമേരിക്കയുടെ ഭാഗമായി പ്യൂയര്‍ട്ടോ റിക്കോയും ഉണ്ട്.

അമേരിക്കന്‍ സാമ്പത്തിക അഭിവൃദ്ധിയുടെയും സൈന്റിഫിക്ക് ഉയര്‍ച്ചയുടെയും മുഖ്യ ബിന്ദു 1903 ഡിസംബര്‍ മാസം 17ന് സഹോദരങ്ങളായ വില്‍വറും ഒര്‍വിലി റിസ്റ്റും നടത്തിയ പരീക്ഷണത്തിലൂടെ ആകാശസഞ്ചാരത്തിനുവേണ്ടിയുള്ള എയ്‌റോപ്ലെയിനിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടു. അമേരിക്കയുടെ ആയുധ ബലംമൂലം ഒന്നാം ലോക മഹായുദ്ധത്തില്‍ 1917-ല്‍ ഏപ്രില്‍ മാസം 6-ാംതീയതി ചേരുകയും മഹാശക്തനായ ഹിറ്റ്‌ലറിന്റെ രാജ്യമായ ജര്‍മ്മനിയെ നിരുപാധികം തോല്പിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയുടെ ശക്തമായ പോരാട്ടം മൂലം ഇന്ത്യ അടക്കമുള്ള പലലോകരാജ്യങ്ങളുടെയും ജപ്പാന്റെ ആധിപത്യത്തില്‍നിന്നും രക്ഷിച്ചു. അമേരിക്കയെ ഒരു വന്‍ശക്തിയായി ലോകം അംഗീകരിച്ചു.

1965ന് ശേഷമാണ് മുഖ്യമായും മലയാളി നേഴ്‌സുമാരുടെ അമേരിക്കന്‍ ആഗമനം. സ്ഥിരതാമസത്തിനുള്ള വിസായുടെ ബലത്തില്‍ സഹോദരിസഹോദരന്മാരെയും മാതാപിതാക്കളേയും നേഴ്‌സുമ്മാരും അവരുടെ ഭര്‍ത്താക്കന്മാരും നിയമാനുസരണം അമേരിക്കയിലേക്ക് വരുത്തി. അടുത്തകാലത്ത് പ്രൊഫഷണല്‍ വിസായിലൂടെയും ധാരാളം മലയാളികള്‍ അമേരിക്കന്‍ സ്ഥിരതാമസക്കാരായി. വിവിധ മലയാളി സംഘടനകളുടെയും ആരാധനാലയങ്ങളുടെയും അവ്യക്തമായ കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ ഏകദേശം 8 ലക്ഷം മലയാളികള്‍ ഉള്ളതായി അറിയപ്പെടുന്നു. നിയമാനുസരണം അമേരിക്കയില്‍ എത്തിയ മൊത്തം ഇന്ത്യാക്കരുടെയും ജനസംഖ്യയും വരുമാനമാര്‍ഗ്ഗങ്ങളുടെയും കൃത്യമായ രേഖകള്‍ സെന്‍ട്രല്‍ ഗവണ്മെന്റിന്റെ പക്കല്‍ ഉണ്ടെങ്കിലും ഇന്ത്യസംസ്ഥാനതലത്തില്‍ വേര്‍തിരിച്ചുകൊണ്ടുള്ള കാര്യമായ കണക്കുകള്‍ ഇല്ല.

അമേരിക്കന്‍ മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണ ശൈലിയില്‍ നേരിയ വ്യതിയാനം ഉണ്ടെങ്കിലും സാമാന്യം മെച്ചമായി സംസാരിക്കുവാനുള്ള പ്രാവീണ്യം കേരളത്തിലെ വിദ്യാലയങ്ങളില്‍നിന്നും കൈവരിച്ചതിനാല്‍ അമേരിക്കന്‍ ഭാഷ കൈകാര്യം ചെയ്യുന്നതിനും ഉയര്‍ന്ന ശമ്പളം ഉള്ള ജോലികളില്‍ പ്രവേശിക്കുതിനും സാധിച്ചു. രണ്ടാംതലമുറക്കാരായ മലയാളി കുട്ടികള്‍ ഔദ്യോഗതലത്തില്‍ ഉന്നതരും സാമ്പത്തികമായി നല്ല നിലവാരം പുലര്‍ത്തുവാന്‍ സഹായിച്ചതും അഭ്യസ്ഥവിദ്യരും സാമ്പത്തിക ശക്തിയുള്ള മാതാപിതാക്കളുടെ പ്രേരണകൊണ്ടും മാത്രമാണ്. അമേരിക്കന്‍ മലയാളികളുടെ മാതൃരാജ്യമായ ഇന്ത്യയോടും പ്രത്യേകിച്ച് മലയാളി മണ്ണിനോടുമുള്ള സ്‌നേഹം അളവറ്റതാണ്. ആദ്യമായി അമേരിക്കയില്‍ എത്തിച്ചേരുന്ന മലയാളികള്‍ ഇവിടുത്തെ വളരെ തിരക്കേറിയ വിമാനത്താവളവും ശുചിത്വമായി പരിരക്ഷിക്കുന്ന തെരുവുകളും വീടുകളും പരിസരങ്ങളും കാണുമ്പോള്‍ കേരളവും മൊത്ത ഇന്ത്യയും ഈ സ്ഥിതിയിലേക്ക് ഉയരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

കൂടുതല്‍ മലയാളികളും ഇന്ത്യയില്‍ സ്വാതന്ത്ര്യദിനവും അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലും ആഘോഷിക്കുന്നു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ആഗസ്റ്റ് 15 ആഘോഷ പരിപാടികളിലും മലയാളി സംഘടനകള്‍ നടത്തുന്ന സ്വാതന്ത്ര്യദിനങ്ങളിലും മിക്ക മലയാളികളും സംബന്ധിക്കുകയും ഡാന്‍സിനും കലാപരിപാടികള്‍ക്കും കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം അയയ്ക്കുകയും ചെയ്യുന്നു. ജൂലൈ മാസം 4-ാംതീയതി പൊതുഒഴിവുദിവസമായതിനാല്‍ മലയാളിയുടെ അഘോഷം അനിയന്ത്രിതമാണ്. മലയാളികള്‍ സത്യമായും ഇരു രാജ്യങ്ങളേയും സ്‌നേഹിക്കു

ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക