Image

നാരായണ പണിക്കര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ സംഘത്തിന്റെ ബാഷ്പാജ്ഞലി

ഗണേഷ് നായര്‍ Published on 02 March, 2012
നാരായണ പണിക്കര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ സംഘത്തിന്റെ ബാഷ്പാജ്ഞലി
വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ഗുരുസ്വാമി പാര്‍ത്ഥസാരത്ഥി പിള്ളയുടെ നേതൃത്വത്തില്‍ അനുശോചനയോഗം നടക്കുകയുണ്ടായി.

സാമുദായിക സേവനത്തിലൂടെ സാമൂഹിക ഉന്നതിക്ക് വേണ്ടി പടപൊരുതിയ താപസനായിരുന്നു ശ്രീ പണിക്കര്‍ എന്ന് ഗുരുസ്വാമി തന്റെ അനുശോചന
ഗുസംഗത്തില്‍ പറയുകയുണ്ടായി. ലളിതജീവിതവും, ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടരുകയും അതോടൊപ്പം ഉറച്ചനിലപ്പാടുകള്‍ മറ്റു സമുദായങ്ങള്‍ക്ക് ദേഷകരമായി ഭവിക്കാതെ എല്ലാവരെയും ഒരുപോലെ സ്‌നേഹിച്ച മനുഷ്യസ്‌നേഹിയാണ് കേരളത്തിന് നഷ്ടപ്പെട്ടത് എന്നും ഗുരുസ്വാമി കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് അയ്യപ്പസേവാ സംഘം അടുത്ത വര്‍ഷം മുതല്‍ ശ്രീ നാരായണ പണിക്കര്‍ സ്മാരക പുരസ്‌കാരം അയ്യപ്പസേവാ വോളന്റിയര്‍മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതായിരിക്കും എന്ന് പത്രകുറിപ്പില്‍ അറിയിച്ചു.

അയ്യപ്പസേവാ ട്രസ്റ്റിന്റെ ധാരാളം പ്രവര്‍ത്തകര്‍ അനുശോചനയോഗത്തിലും പ്രാര്‍ത്ഥനയിലും പങ്കുകൊണ്ടു.ജോഷി നാരായണന്‍ , ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ഗണേഷ് നായര്‍ എന്നിവര്‍
പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കി.
നാരായണ പണിക്കര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ സംഘത്തിന്റെ ബാഷ്പാജ്ഞലിനാരായണ പണിക്കര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ സംഘത്തിന്റെ ബാഷ്പാജ്ഞലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക