Image

മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി തൊണ്ടിമുതലും ദൃക്താക്ഷിയും

Published on 02 July, 2017
മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി  തൊണ്ടിമുതലും ദൃക്താക്ഷിയും


ചലച്ചിത്ര രംഗത്ത്‌ നിന്നും മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി ദിലീഷ്‌ പോത്തന്‍-ഫഹദ്‌ ഫാസില്‍ കൂട്ടുകെട്ടിന്റെ
തൊണ്ടിമുതലും ദൃക്താക്ഷിയും.

 പ്രശസ്‌ത സംവിധായകരായ ബി ഉണ്ണികൃഷ്‌ണന്‍, ലിജോ ജോസ്‌ പെല്ലിശ്ശേരി തുടങ്ങി നിരവധി പേരാണ്‌ സിനിമയെ പ്രകീര്‍ത്തിച്ച്‌ തങ്ങളുടെ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്‌.

 മറ്റ്‌ പലരേയും പോലെ, ഞാനും ഏറെ ആവേശത്തോടെ, പ്രതീക്ഷയോടെ കാണാന്‍ കാത്തിരുന്ന ചിത്രമാണ്‌, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും.' കണ്ടു. ഇഷ്ടമായി, വളരെയധികം.

 ലളിതമായ ഒരു കഥ. വളരെ റിയലിസ്റ്റിക്കായ ആഖ്യാനം, അഭിനേതാക്കളുടെ ഗംഭീരപ്രകടനം, മികച്ച സാങ്കേതിക ഘടകങ്ങള്‍, രാജീവ്‌ രവിയുടെ ഛായാഗ്രഹണം, സജിയുടെ തിരക്കഥ, ശ്യാം പുഷ്‌ക്കരന്റെ സര്‍ഗ്ഗാത്മക ഇടപെടല്‍, സര്‍വ്വോപരി ദിലീഷ്‌ പോത്തന്റെ ആവിഷ്‌ക്കാര മികവ്‌; ബി ഉണ്ണികൃഷ്‌ണന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

മലയാളി എന്ന നിലയില്‍ ഏറ്റവും അഭിമാനം തോന്നിയ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന്‌ സുജിത്ത്‌ വാസുദേവ്‌ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക