Image

പുലിമുരുകന് ശേഷമുള്ള വൈശാഖ് ചിത്രത്തില്‍ നായകന്‍ നിവിന്‍

Published on 02 July, 2017
പുലിമുരുകന് ശേഷമുള്ള വൈശാഖ് ചിത്രത്തില്‍ നായകന്‍ നിവിന്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് പുലിമുരുകന് ശേഷമുള്ള വൈശാഖ് രാജന്റെ ചിത്രത്തെ കാത്തിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി രാജ2 വൈശാഖ് സംവിധാനം ചെയ്യുമെന്നായിരുന്നു വിവരം. മോഹന്‍ലാല്‍, ജയറാം, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ നായകന്മാരാക്കിയുള്ള വൈശാഖ് ചിത്രത്തെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈശാഖ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകനാകും.

പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജനാണ്. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംവിധായകന്റെ വിശദീകരണമൊന്നും വന്നിട്ടില്ലെങ്കിലും നിവിന്‍ പോളി പൊലീസ് വേഷത്തിലാവും എത്തുകയെന്ന് സൂചനകള്‍. എബ്രിഡ് ഷൈന്‍ ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജുവിലാണ് നിവിന്‍ പോളി മുന്‍പ് പൊലീസ് യൂണിഫോമില്‍ സ്‌ക്രീനിലെത്തിയത്.

തമിഴ് ചിത്രം റിച്ചിയാണ് റിലീസിനൊരുങ്ങുന്ന നിവിന്‍ ചിത്രം. ഗൗതം രാമചന്ദ്രനാണ് സംവിധാനം. ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അല്‍ത്താഫ് സലിം ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യാണ് നിവിന്റേതായി ഇനി തീയേറ്ററുകളിലെത്താനുള്ള മലയാള ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക