Image

ഡോ. ശ്രീധര്‍ കാവിലിന്റെ സ്‌മരണയ്‌ക്കായി വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ശ്രീധര്‍ കാവില്‍ ചെയര്‍

Published on 03 July, 2017
ഡോ. ശ്രീധര്‍ കാവിലിന്റെ സ്‌മരണയ്‌ക്കായി വേള്‍ഡ്‌ മലയാളി  കൗണ്‍സിലിന്റെ ശ്രീധര്‍ കാവില്‍ ചെയര്‍
കൊച്ചി: പ്രവാസിപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍ നിര പോരാളിയായിനിന്ന ഡോ. ശ്രീധര്‍ കാവിലിന്റെ സ്‌മരണയ്‌ക്കായി വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡോ. ശ്രീധര്‍ കാവില്‍ ചെയര്‍ (പ്രവാസികാര്യം) രൂപീകരിക്കുന്നു. 

ഇന്‍ര്‍ നാഷണല്‍ ബിസിനസ്‌ അവാര്‍ഡും ഡോ. കാവിലിന്റെ പേരില്‍ ഏര്‍പ്പെടുത്താന്‍ കൊച്ചി ഗോകുലം പാര്‍ക്കില്‍ ഡോ. കാവിലിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ജൂണ്‍ 29 ന്‌ ചേര്‍ന്ന വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഉന്നത നേതാവും പ്രവാസി പ്രൊട്ടക്ഷന്‍ ബില്ലിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളും ന്യൂയോര്‍ക്കിലെ സെന്‍റ്‌ ജോണ്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ പ്രൊഫസ്സറും വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാനുമായിരുന്ന ഡോ. കാവിലിന്റെ സേവനങ്ങളെ യോഗം അനുസ്‌മരിച്ചു. 

ഡബ്ല്യു എം സി മുന്‍ പ്രസിഡന്റ്‌ ജോണി കുരുവിള (മസ്‌കറ്റ്‌) യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്‌മരണ യോഗത്തില്‍ ഡോ. കാവിലിന്റെ ദീര്‍ഘകാല സുഹൃത്തും ഡബ്ല്യു എം സി മുന്‍ പ്രസിഡന്റുമായിരുന്ന അലക്‌സ്‌ കോശി വിളനിലം, അക്കാഡമിക്‌ തലത്തിലും ബൗദ്ധിക തലത്തിലും ഏറ്റവും പ്രധാനമായി ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി എന്ന നിലയിലും തിളങ്ങിയ ഡോ കാവിലിന്റെ ബഹുമുഖ വ്യക്തിത്വത്തെകുറിച്ച്‌ സംസാരിച്ചു. 

ഗ്ലോബല്‍ എന്‍വയണ്‍മെന്റല്‍ ഫോറം ചെയര്‍മാന്‍ ശിവന്‍ മഠത്തില്‍ സ്വാഗതം പറഞ്ഞു. 
ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക്‌ പട്ടാണിപ്പറമ്പിലും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ വി അനൂപും ഫോണിലൂടെ അനുസ്‌മരണ  സന്ദേശം നല്‍കി. 

ഗ്ലോബല്‍ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. സിറിയക്‌ തോമസ്‌ അനുസ്‌മരണ പ്രമേയം അവതരിപ്പിച്ചു. പ്രവാസി കാര്യങ്ങള്‍ക്കായുള്ള കാവില്‍ മെമ്മോറിയല്‍ ചെയറിന്റെ നേതൃത്വത്തില്‍ വര്‍ഷം തോറും ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്‌, ഇന്റര്‍നാഷണല്‍ ബിസിനസ്‌, ഇക്കണോമിക്‌സ്‌ എന്നീ വിഷയങ്ങളില്‍ ലെക്‌ചര്‍ സീരീസ്‌ സംഘടിപ്പിക്കുമെന്നും പ്രമേയത്തില്‍ അറിയിച്ചു. 

ബിസിനസ്‌, മാനേജ്‌മെന്റ്‌ പഠനങ്ങള്‍ക്കായി ബി സ്‌കൂള്‍ തുടങ്ങുക, ഡോ. കാവിലിന്‌ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുക, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്‌ഷന്‍ ആക്‌ട്‌ നടപ്പാക്കാന്‍ ഉടന്‍ നടപടികളെടുക്കുന്നതിനായി മുഖ്യമന്ത്രിയെ കാണുക തുടങ്ങിയ കാര്യങ്ങളും പ്രമേയത്തില്‍ പറയുന്നു. അനുസ്‌മരണ പ്രമേയം ഐകകണ്‌ഠേന പാസാക്കി ഗ്ലോബല്‍ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. 

മുന്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസഫ്‌ കിള്ളിയാന്‍, വൈസ്‌ ചെയര്‍മാന്‍ മൈക്കിള്‍ സ്റ്റീഫന്‍, അബുദബി പ്രോവിന്‍സ്‌ പ്രസിഡന്റ്‌ പോള്‍ വടശേരി, യൂത്ത്‌ ചെയര്‍ രാജേഷ്‌ ജോണി, ഐ ടി ചെയര്‍ ഇര്‍ഫാന്‍ മാലിക്‌, തിരുകൊച്ചി പ്രോവിന്‍സ്‌ ചെയര്‍മാന്‍ ഹെന്റി ഓസ്റ്റിന്‍, ജോസ്‌ ലൂക്കോസ്‌, അഡ്വ കെ വി പ്രകാശ്‌, രാജന്‍ ജോര്‍ജ്‌, അഡ്വ. പ്രവീണ്‍ ജോയി തുടങ്ങിയവരും പ്രസംഗിച്ചു. 
Join WhatsApp News
Sheela Sreekumar 2017-07-05 05:37:28
Nice to hear about this great initiative on behalf of Late Dr. Sreedhar Kavil.  Best Wishes and All Support.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക