Image

കെ.എച്ച്.എന്‍.എ കണ്വന്‍ഷന്‍ ആത്മീയാനുഭവമായി; ഇതാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക്ഇലക്ഷന്‍

അനില്‍ ആറന്മുള Published on 03 July, 2017
കെ.എച്ച്.എന്‍.എ കണ്വന്‍ഷന്‍ ആത്മീയാനുഭവമായി;  ഇതാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക്ഇലക്ഷന്‍
ഡിട്രോയിറ്റ്: മികച്ച കലാപരിപാടികളും ഈടുറ്റ ആത്മീയ പ്രഭാഷനണങ്ങളും തകര്‍പ്പന്‍ ഭക്ഷണവും കൊണ്ട്ശ്രദ്ധേയമായ കെരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍ വന്‍ഷനില്‍ ഇതാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്കു ഇലക്ഷന്‍ നടക്കുന്നു. ഏതാനും ദിവസമായി സമവായത്തിനു മുതിര്‍ന്ന നേതാക്കള്‍ പലവട്ടം ശ്രമിച്ചുവെങ്കിലും അതു ഫലിച്ചില്ല.

നാലു പേരാണു പ്രസിഡന്റ് സ്ഥാനത്തെക്കു മത്സര രംഗത്തുണ്ടായിരുന്നത്. അതില്‍ ന്യു യോര്‍ക്കില്‍ നിന്നുള്ള ഡോ. നിഷ പിള്ള, മധു പിള്ള എന്നിവര്‍ ജനറല്‍ ബോഡിയിലെ ശബ്ദവോട്ടിനു മുന്‍പേ പിന്മാറി. ന്യു ജെഴ്‌സിയില്‍ നിന്നുള്ള ഡോ. രേഖാ മേനോനും അരിസോണയില്‍ നിന്നുള്ള സതീഷ് അമ്പാടിയുംതമ്മില്‍ ശബ്ദവോട്ട് നടന്നു. അതില്‍ സതീഷ് അമ്പാടിക്ക് 202-ഉം ഡോ. രേഖാ മേനോനു 226-ഉം വോട്ട് കിട്ടി.

എന്നാല്‍ അതംഗീകരിക്കാന്‍ വിസമ്മതിച്ച സതീഷ് അമ്പാടി റീകൗണ്ട് ആവശ്യപ്പെട്ടു. ന്യു ജെഴ്‌സിയില്‍ നിന്നുള്ളവര്‍ അത് എതിര്‍ത്തു.

ഈ സഹാചര്യത്തില്‍ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മേഷണര്‍ ഷിബു ദിവാകരന്‍, നിലവിലുള്ള പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി രാജേഷ് കുട്ടി എന്നിവര്‍ തീരുമാനിക്കുകയായിരുന്നു.

അതു പ്രകാരം ഇന്ന് (തിങ്കള്‍) രണ്ടു മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. കെ.എച്.എന്‍.എയില്‍ ഇലക്ഷന്‍ ആദ്യ സംഭവമാണ്.

പ്രസിഡന്റാകുന്നയാളാണു മറ്റു ഭാരവാഹൈകളെ തീരുമാനിക്കുന്നത്. ഡോ. രേഖാ മേനോന്‍ ഒരു പാനല്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. സതീശ് അമ്പാടി പാനല്‍ അവതരിപ്പിച്ചിരുന്നില്ല.

ഇതിനിടയില്‍ ഇലക്ഷന്‍ നടത്തിപ്പില്‍ അപാകതയുണ്ടെന്നു കാട്ടി ന്യു യോര്‍ക്കില്‍ നിന്നുള്ള സോമനാഥ കുറുപ്പും മറ്റും വെയ്ന്‍ കൗണ്ടി കോടതിയില്‍ ഹര്‍ജി നല്‍കി. പക്ഷെ കോടതി ഇലക്ഷന്‍ നിരോധിക്കുകയുണ്ടായില്ല. സമവായം ഉണ്ടാകുന്ന സാഹചര്യത്തില്‍ കേസ് പിന്വലിക്കുമെന്നു അദ്ധേഹം പറഞ്ഞു.

മൊത്തം 1400 പേര്‍ പങ്കെടുക്കുന്ന കണ്വഷന്‍ എന്തു കൊണ്ടും മികവുറ്റതായെന്നു ജനറല്‍ ബോഡിയില്‍ പലരും പറഞ്ഞു. ഭാരവാഹികള്‍ക്ക് അഭിനന്ദനവും ചൊരിഞ്ഞു. ഡാലസില്‍ നിന്നുള്ള സണ്ണി മാളിയേക്കലും ടീമുമാണു ഭക്ഷണം ഒരുക്കുന്നത്.

ഡോ. രേഖാ മേനോന്റെ പാനലില്‍ നിലവിലെ ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹന്‍ ആനു ജനറല്‍ സെക്രട്ടറിയാവുക.ഇപ്പോഴത്തെ ഗീതാമണ്ഡലം പ്രസിഡന്റും ചിക്കാഗോ കെ എച്ച്.എന്‍ എ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറും ആയിരുന്ന ജയ് ചന്ദ്രന്‍ വൈസ് പ്രസിഡന്റ് ആയും വരും.

അനുരഞ്ജന ശ്രമം വിജയിക്കാത്തതില്‍ മുന്‍ പ്രസിഡന്റുമാരായ മന്മഥന്‍ നയര്‍, ശശിധരന്‍ നായര്‍, അനില്‍ കുമാര്‍ പിള്ള, എം.ജി. മേനോന്‍ തുടങ്ങിയവര്‍ അത്രുപ്തി പ്രകടിപ്പിച്ചു. ഇത് സംഘടനയുടേ ഐക്യത്തെയോ കെട്ടുറപ്പിനെയോ ബാധിക്കില്ലെന്നു അവര്‍ പ്രത്യാശിച്ചു. ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മയും ഇതേ അഭിപ്രായം പങ്കു വച്ചു.

കെ.എച്ച്.എന്‍.എ കണ്വന്‍ഷന്‍ ആത്മീയാനുഭവമായി;  ഇതാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക്ഇലക്ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക