• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

പ്രജ്ഞ അഥവാ കോണ്‍ഷ്യസ്‌നെസ് (തോമസ് കളത്തൂര്‍)

EMALAYALEE SPECIAL 03-Jul-2017
തോമസ് കളത്തൂര്‍
കോണ്‍ഷ്യസ്‌നെസ് എന്ന പ്രജ്ഞയ്ക്ക് അവബോധം സ്വത്വം മുതലായ അര്‍ത്ഥങ്ങള്‍കൂടി നല്‍കപ്പെടുന്നു. നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത് പ്രജ്ഞയാണ്. കോടാനുകോടി വര്‍ഷങ്ങള്‍ പരിണാമ പ്രക്രിയയിലൂടെ കടന്ന്, രൂപത്തിലും സാംസ്‌കാരത്തിലും അറിവിലും ഔന്നത്യം നേടിയ മനുഷ്യന്‍, യുദ്ധങ്ങളും ബോംബാക്രമണങ്ങളും കെടുതികളും അനുഭവിച്ചറിഞ്ഞ മനുഷ്യന്‍ പിന്നേയും നാശോന്മുഖനായി ചിന്തിക്കുന്നത്, പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്? ഈ ലേഖനത്തിന് പ്രേരകമായി ഭവിച്ചത്, ഈ ചിന്തയാണ്.

    മാനവരാശിയുടെ ജീവിതം എപ്പോഴും സുഗമമായി ഒഴുകിക്കൊണ്ടിരിക്കുകയില്ല. അവിടവിടെ കൊലപാതകങ്ങളും, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുഭവങ്ങളും, ക്രൂരതകളും പ്രണയവും അക്രമവും ഒക്കെ സംഭവിക്കാറുണ്ട്. അതൊക്കെ, പലയിടത്തും ഒറ്റപ്പെട്ട സംഭവങ്ങളുമായിരിക്കാം. എന്നാല്‍ ചില കാലയളവില്‍, വര്‍ദ്ധമാനമായ രീതിയില്‍ വ്യക്തികള്‍ പീഡനങ്ങളിലേക്കും അക്രമങ്ങളിലേക്കും രക്തച്ചൊരിച്ചിലിലേക്കും നീങ്ങുന്നതായി കാണാം. അധികം താമസിയാതെ മറ്റു നാടുകളിലേക്കും ഒരു പകര്‍ച്ചവ്യാധി കണക്കെ അക്രമങ്ങള്‍ പെരുകുന്നതും ശ്രദ്ധയില്‍പ്പെടുന്നു. താമസിയാതെ രാജ്യങ്ങള്‍ തമ്മിലും അസഹിഷ്ണുതയും യുദ്ധസന്നാഹങ്ങളും ആരംഭിക്കുകയായി. വ്യക്തികളില്‍ കാണപ്പെട്ട ഈ സ്വഭാവ വൈകൃതം ഒരു തുടര്‍ച്ചയായി സമൂഹത്തിന്റേതായി പരിണമിക്കുന്നത് എങ്ങനെയാണ്?

    രാജ്യങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലുമുള്ള അലോരസങ്ങള്‍ ആരംഭിക്കുന്നത് വ്യക്തിയുടെ മനസ്സിലാണ്. അത് വ്യക്തികളുടെ അഥവ സമൂഹ മനസ്സിലേക്ക് വ്യാപിക്കുകയാണ് ഒരു പകര്‍ച്ചവ്യാധിപോലെ. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ ഇതെല്ലാം വ്യക്തിയുടെ പ്രജ്ഞയിലാണ് രൂപം കൊള്ളുന്നത്. നമ്മുടെ ബോധമണ്ഡലം വളരെ സങ്കീര്‍ണ്ണമാണ്. നമ്മുടെ പ്രജ്ഞയില്‍ ബോധമണ്ഡലവും അബോധമനസ്സും ഉള്‍ക്കൊണ്ടിരിക്കുന്നു. നമ്മുടെ പ്രജ്ഞയെപ്പറ്റി നാം ബോധവാന്മാരാകണം. അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍, എന്താണെന്നറിയുമ്പോള്‍, അതിനെ രൂപപ്പെടുത്താന്‍ നമുക്ക് കഴിയുന്നു. കോണ്‍ഷ്യസ്‌നെസ് അഥവാ പ്രജ്ഞ നമുക്ക് ജന്മനാ ലഭിക്കുന്നതാണെന്ന് കരുതിക്കൂടാ. അത് ഓര്‍മ്മകളുടേയും ചിന്തകളുടേയും അനുഭവങ്ങളുടേയും ഒക്കെ നിര്‍മ്മിതിയാണ്. നമ്മോടൊപ്പം വളര്‍ന്നുവരുന്നതാണ്. വ്യക്തിയുടേതായ പ്രജ്ഞ, സമൂഹത്തിന്റെ പ്രജ്ഞയെ തന്നെ സ്വാധീനിക്കുന്നു. പ്രജ്ഞയെന്നത് മാനവരാശിക്കാകമാനം അവകാശപ്പെട്ടതാണ്. അതിനാല്‍ വ്യക്തിയുടെ പ്രജ്ഞ, മാനവരാശിയുടെ തന്നെ പ്രജ്ഞയാണ്. നമ്മുടെ പ്രജ്ഞയില്‍ സുഖം, ദുഃഖം, അസൂയ, സ്‌നേഹം, വിഷാദം, ആഗ്രഹം, ഏകാന്തത, മരണഭയം ഇവയെല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. ഏതു നാട്ടിലേയും ഏതു മനുഷ്യന്റെയും സ്ഥിതി ഇതുതന്നെയാണ്. അതിനാല്‍ നമ്മുടെ പ്രജ്ഞ മനുഷ്യരാശിയുടെ മുഴുവന്‍ പ്രജ്ഞയാണ്.

    വിത്തിനുള്ളിലെ വൃക്ഷമെന്നപോലെ, ജനിക്കുന്ന കുഞ്ഞിന്റെ ജീവകോശത്തില്‍ പുരാതനമായ ഓര്‍മ്മകള്‍ വരെ നിക്ഷേപമായുണ്ട് എന്നു പറയപ്പെടുന്നു. നമ്മുടെ ആദിമദശയില്‍ നിന്നു തുടങ്ങിയ -ജന്മം മുതല്‍ - അനുഭവങ്ങളുടെ അറിവ്, മസ്തിഷ്‌ക്കത്തില്‍ സ്വരൂപിച്ച് വയ്ക്കുന്നു. അത് ഓര്‍മ്മയായി അവിടെ നിക്ഷേപിക്കുകയാണ്. ഓര്‍മ്മയില്‍ നിന്ന് ചിന്തയുണ്ടാകുന്നു. ചിന്തയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിയില്‍ നിന്ന് കൂടുതല്‍ പഠിക്കുന്നു. അത് വീണ്ടും മസ്തിഷ്‌ക്കത്തില്‍ സൂക്ഷിക്കുന്നു. ഈ ചക്രഗതി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതില്‍ ചിന്തയ്ക്ക് വളരെ പ്രാധാന്യമുണ്ട്. എല്ലാ യുദ്ധങ്ങള്‍ക്കും സമാധാനത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും മതങ്ങള്‍ക്കും കാരണം ചിന്തയാണ്. ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രിസ്ത്യാനിയെന്നോ എന്ന വേര്‍തിരിവില്ലാതെ, മുന്‍വിധികളില്ലാതെ, അനുഭൂതികളില്ലാതെ, സ്വതന്ത്രമായി ചിന്തയെ അപഗ്രഥിക്കണം. അപ്പോള്‍ ചിന്തയുടെ പ്രവര്‍ത്തനവും സ്വതന്ത്രമാകും. ഇങ്ങനെ നല്ലതിനെ അരിച്ചെടുത്ത് പ്രജ്ഞയില്‍ സൂക്ഷിക്കാനാവും. 'അഹം' എന്ന നാം, നമ്മുടെ മനസ്സിന്റെ ഉടമസ്ഥരാണ്. നമ്മുടെ മനസ്സിന് ആത്മനിഷ്ഠമായ (സബ്ജക്ടീവ്) കാഴ്ചപ്പാടായിരിക്കും ഉണ്ടായിരിക്കുക. അതിനാല്‍ എല്ലാ ഇഷ്ടാനിഷ്ടങ്ങളും തത്ത്വങ്ങളും മുന്‍വിധികളും അതിനെ സ്വാധീനിക്കുന്നുണ്ടാകും. നമ്മുടെ മനസ്സുകൂടി ഉള്‍പ്പെടുമ്പോഴാണ് 'പ്രജ്ഞ' പൂര്‍ണ്ണത പ്രാപിക്കുന്നത്. പ്രജ്ഞയെ ഇഴകള്‍ അഴിച്ചെടുത്ത് അപനിര്‍മ്മിതി അഥവാ 'ഡികണ്‍സ്ട്രക്ഷന്‍' സാദ്ധ്യമാക്കാമെന്ന് ''ഴാക് ദെറിദാ'' എന്ന ഫ്രഞ്ച് താത്വികന്‍ പറയുന്നു. ഇതോടെ വ്യക്തിത്വം ശരിയായ ദിശയില്‍ വളര്‍ത്തിയെടുക്കാനാവും. ശ്രീബുദ്ധന്റെ വാക്കുകളില്‍ 'ചോദ്യം ചോദിച്ചവനല്ല ഉത്തരം ലഭിച്ചവന്‍' കാരണം പ്രജ്ഞ വളര്‍ന്നുകൊണ്ടിരിക്കുന്നു. വ്യക്തിയുടെ പ്രജ്ഞയ്‌ക്കൊപ്പം മാനവരാശിയുടേതും.

    നിശബ്ദമായ ഒരു മുറിയില്‍, കൃത്യമായി ഒരേപോലെ ട്യൂണ്‍ ചെയ്ത രണ്ട് വയലിനുകള്‍ ഉണ്ടെങ്കില്‍ ഒന്നിന്റെ തന്ത്രികളില്‍ മുട്ടി ശബ്ദമുതിര്‍ക്കുമ്പോള്‍ മറ്റേ വയലിന്റെ തന്ത്രികളും തനിയെ ചലിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ ലോകവും അതിലുള്ളതെല്ലാം നക്ഷത്ര ധൂളികളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അന്യോന്യം ബന്ധപ്പെടാത്തതായി ഒന്നുമില്ല. മനുഷ്യനും മരങ്ങളും വരെ, വളരെ സാമ്യമുള്ള ഡി.എന്‍.എ.യുടെ ഉടമകളാണ് എന്ന് ശാസ്ത്രം പറയും. ഈ ബന്ധം മനുഷ്യനേയും മനുഷ്യനേയും -വ്യക്തികള്‍ - തമ്മിലും അവരുടെ ചിന്തകളെ തമ്മിലും ബന്ധിപ്പിക്കുന്നു. സംവേദനശേഷി സാദ്ധ്യതപ്രായമാക്കും. അങ്ങനെ വ്യക്തിയുടെ പ്രജ്ഞ, മാനവരാശിയുടെ തന്നെ പ്രജ്ഞയായി രൂപാന്തരപ്പെടും. 'ടെലിപ്പതി'യും ഇതിനെ സാധൂകരിക്കുന്നു.

    വ്യക്തിയുടെ കോണ്‍ഷ്യസിനെ അഥവ പ്രജ്ഞയെ ഉയര്‍ന്ന തലങ്ങളില്‍ എത്തിക്കുന്നതിനും, അവന്റെ ഊര്‍ജ്ജത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ചില പരിശീലനങ്ങള്‍ പൗരാണിക കാലം മുതല്‍ നിലവിലിരുന്നു. ജൂഡയിസത്തില്‍ ''തോറയും, തല്‍മൂദും'' പരിശീലിച്ചതിനുശേഷം ''കബാല'' അഭ്യസിപ്പിച്ചിരുന്നു. യഹൂദരുടെ ''കബാലയും'' ഭാരതീയരുടെ ''കുണ്ഡലീനിയും'' ശരീര ശാസ്ത്രപരമായ ഒരു യാന്ത്രിക പ്രതിഭാസത്തെ നിയന്ത്രിക്കാനും പ്രയോജനപ്പെടുത്താനും പഠിപ്പിക്കുന്നതായിരുന്നു. നിശ്ചിത നിലകളിലുള്ള ശ്വാസോച്ഛ്വാസവും, ധ്യാനവും കൊണ്ട്, നമ്മുടെ പ്രത്യുല്പാദനകേന്ദ്രത്തിനും താഴെ മുതല്‍, തലയ്ക്കു മുകളില്‍ വരെയുള്ള ഏഴു ''ചക്രങ്ങള്‍'', നാലു കേന്ദ്രങ്ങളില്‍ക്കൂടി ഊര്‍ജ്ജത്തെ ഉണര്‍ത്തി സഞ്ചരിപ്പിക്കുന്നു. മുകളിലേക്കുള്ള ഊര്‍ജ്ജത്തിന്റെ യാത്ര ഋജുവായും, സര്‍പ്പസഞ്ചാരം പോലെ ഇരുവശങ്ങളിലേക്ക് പുളഞ്ഞും ആയതിനാല്‍ ''സിംപതറ്റിക് നാഡീവ്യൂഹത്തെയും, മെഡുല്ലറി കനാലിനേയും'' ബന്ധപ്പെട്ടായിരിക്കും 'സിഗ്മണ്ട് ഫ്രോയിഡ്' കബാലയില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കുണ്ഡലീനി ശാസ്ത്രവും, കബാലയുടെ 'ജീവിതവൃക്ഷവും' വളരെ സമാനതകള്‍ ഉള്‍ക്കൊള്ളുന്നു. വ്യക്തിയുടെ ഊര്‍ജ്ജത്തിന്റെ ഇരിപ്പിടമായ നട്ടെല്ലിന്റെ അധോഭാഗത്തെ, ''മൂലാധാരം'' എന്ന് കുണ്ഡലിനിയിലും ''മല്‍ക്കുത്ത്'' എന്ന് കബാലയിലും പേര്‍ വിളിക്കുന്നു. ഇത് ''ഫിസിക്കല്‍ ആന്റ് സബ്‌കോണ്‍ഷ്യന്റ്'' കേന്ദ്രമാണ്. ഊര്‍ജ്ജത്തെ ഒരു സര്‍പ്പത്തെയെന്നപോലെ ഉണര്‍ത്തി ഏഴാമത്തെ ചക്രമായ സഹസ്രാര (കുണ്ഡലിനി) അഥവാ കേത്താര്‍ (കബാല) എന്ന ചക്രത്തില്‍ എത്തിക്കുന്നു. ഇത് തലയുടേയും അല്പം മുകളിലായി സ്ഥിതി ചെയ്യുന്നു. ''സൂപ്പര്‍ കോണ്‍ഷ്യസ്'' എന്ന ഈ കേന്ദ്രം സൗരയൂഥത്തിന്റെ തന്നെ ഒരു പ്രതിഫലനമായി കണക്കാക്കുന്നു. യഹൂദ, റോമന്‍, ഈജിപ്ത്ഷ്യന്‍ സംസ്‌കാരങ്ങളില്‍ പ്രജ്ഞയുടെ ഉണര്‍ച്ചയെ പ്രതിനിധാനം ചെയ്തുകൊണ്ട്, കിരീടങ്ങളുടെ മുകളില്‍ പത്തി വിരിച്ച് നില്‍ക്കുന്ന സര്‍പ്പങ്ങളേയും അധികാര ദണ്ഡുകളില്‍ പുളഞ്ഞുചുറ്റുന്ന സര്‍പ്പങ്ങളേയും കൊത്തിവയ്ക്കാറുണ്ട്.
    പ്രജ്ഞയില്‍ നിന്ന് വ്യക്തിത്വം പ്രകടമാകുന്നു. പ്രജ്ഞയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന സ്‌നേഹം, സമാധാനം, സന്തോഷം മുതലായ നല്ല വികാരങ്ങള്‍ അഥവാ വിചാരങ്ങള്‍ മുഖ സൗന്ദര്യത്തിനും അതൃപ്തി, വെറുപ്പ്, അസഹിഷ്ണുത മുതലായ വിചാരങ്ങള്‍ മുഖ വൈകൃതത്തിനും കാരണമാകാം. മേല്‍പ്പറഞ്ഞ ഓര്‍മ്മകള്‍ സൃഷ്ടിക്കുന്ന വിചാരങ്ങള്‍ അഥവാ ചിന്തകള്‍ പ്രവര്‍ത്തിപദത്തില്‍ എത്തുന്നത് പേശികളില്‍ക്കൂടിയാണല്ലോ. ചിന്തകള്‍ സര്‍വ്വഥാ ഉണ്ടായിക്കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി, സ്ഥായിയായ ചിന്തകളാല്‍ ഉദ്ദീപനം ലഭിക്കുന്ന പേശികള്‍ അതിനനുസരണമായ രൂപം പ്രാപിക്കുന്നു. വികാസപുരണങ്ങള്‍, മുഖപേശികളാലാണ് പ്രകടമാകുന്നത്. മുഖം മനസ്സിന്റെ കണ്ണാടിയായി തീരുന്നത് അപ്രകാരമാണ്. ഇത് ഒരു അവലോകനം മാത്രം.

    നമുക്ക് നാം തന്നെ പ്രതിച്ഛായകള്‍ ഉണ്ടാക്കുന്നു. ഇത് സ്വന്തമായ ഒറ്റപ്പെടുത്തലാണ്. നമ്മുടെ പ്രജ്ഞ മാനവരാശിയുടെ പ്രജ്ഞയായിരിക്കണം. നാം ആകുന്നു ''മാനവരാശി''. ബിംബങ്ങള്‍ നമ്മുടെ ധാരണകള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കും അനുസരണമായി നിര്‍മ്മിക്കപ്പെടുന്നു. ഒരു പ്രതിച്ഛായയും, മറ്റൊരു പ്രതിച്ഛായയും തമ്മിലുള്ള ബന്ധമായി, ഭാര്യഭര്‍ത്തൃ ബന്ധങ്ങള്‍ മാറുമ്പോള്‍ രണ്ട് വേലിക്കെട്ടുകള്‍ക്കുള്ളില്‍ ജീവിക്കേണ്ടിവരുന്നു എന്നത് ഒരു ദുഃഖസത്യമാണ്. സ്വതന്ത്രമായ ചിന്തയിലൂടെ നമുക്ക് നമ്മെ തന്നെ നിരീക്ഷിക്കുവാന്‍ സാധിക്കണം. ഒരാള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നുമൊക്കെ വിടുതല്‍ പ്രാപിക്കാതെ നമ്മുടെ അകവും പുറവും വ്യക്തമായി കാണാന്‍ കഴിയുകയില്ല.

    ഒരു വ്യക്തിയുടെ പ്രജ്ഞയില്‍ കോടാനുകോടി അനുഭവങ്ങളും ഓര്‍മ്മകളും അറിവുകളും കടന്നുവരുന്നു. ജീവിതം എന്നാല്‍ ''ഒരേയൊരു'' അനുഭവം മാത്രമായി കാണുന്നതും, അതിനെ ചുറ്റിപ്പറ്റി മാത്രം ജീവിക്കുന്നതും അനുകരണീയമല്ല. കുടുംബം, മാതാപിതാക്കള്‍, മക്കള്‍, വ്യാപാരം, ധനനഷ്ടം, ലാഭം, മോഹഭംഗം ഒക്കെ ജീവിതത്തിലുണ്ടാകാം. സമ്പത്ത്, ഭാര്യ, സൗഹൃദങ്ങള്‍ ഒക്കെ നഷ്ടപ്പെട്ടാലും സമൂഹമോ മതമോ തള്ളിക്കളഞ്ഞാലും സ്വന്തം ജീവിതം ജീവിച്ചു തീര്‍ത്തേപറ്റൂ. നഷ്ടപ്പെടുന്നത് ചിലപ്പോള്‍ ജീവിതത്തിന്റെ അനേക ഭാഗങ്ങളില്‍ ചിലതു മാത്രമാണ്. ഈ നഷ്ടമാകുന്ന ''അംശങ്ങള്‍ക്ക്'' അളവിലും പ്രാധാന്യത്തിലും മറ്റുള്ളവയേക്കാള്‍ വ്യത്യസ്ത കണ്ടേക്കാം. എങ്കിലും ജീവിതം ജീവിതമായി മുന്നിലുണ്ട്. നമ്മുടെ പ്രജ്ഞയെ മനസ്സിലാക്കുക. മാനവരാശിയുടെ മുഴുവനായ പ്രജ്ഞയില്‍ കളങ്കം ചാര്‍ത്താതിരിപ്പാന്‍, സ്വതന്ത്ര കാഴ്ച്ചപ്പാടോടെ ശരിയായ ചിന്തയിലും പ്രവര്‍ത്തിയിലും നമ്മുടെ പ്രജ്ഞയെ പരമാവധി ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുക.

Facebook Comments
Comments.
G. Puthenkurish
2017-07-04 05:45:56
Very informative article. 
Two books can be read in association with this article 
1. Anatomy of the spirit by Dr. Caroline Myss
2. The secret doctrine of the Kabbalah by Dr. Leet

Congratulation Thomas Kalathoor 
andrew
2017-07-04 05:39:44
beautiful, great & educative  article.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
കൂട്ടുകാരന്റെ ഭാര്യയെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ മലയാളി യുവതി അറസ്റ്റില്‍
പ്രതിക്ഷേധം ഇവിടംകൊണ്ട് നിര്‍ത്തരുത് (രേഖ ഫിലിപ്പ്)
എഞ്ചിന്‍ തകര്‍ന്ന വിമാനത്തിനു രക്ഷയായത് വനിതാ പൈലറ്റിന്റെ മനസാന്നിധ്യം
എന്റ്റെ അപ്പന്‍ സ്വര്‍ഗ്ഗത്തിലോ? (ബി ജോണ്‍ കുന്തറ)
ദത്താപഹാരം ; കാടിനെ സ്‌നേഹിക്കുന്നവരെ ഈ പുസ്തകം കാട്ടിലേക്ക് വലിച്ചിഴയ്ക്കും (അശ്വതി ശങ്കര്‍)
ഇനി നാം എങ്ങോട്ട്? (ബാവാക്കക്ഷി-മെത്രാന്‍കക്ഷി ഐക്യം എന്ന വിദൂരസ്വപ്നം: ഡോ . മാത്യു ജോയ്‌സ്)
ഇനിവരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.? (ഗീതരാജീവ്)
ഫോമാ കണ്‍ വന്‍ഷനു ജോണ്‍ ആകശാല നല്‍കിയ രജിസ്‌ട്രെഷന്‍ കണ്ണീരോര്‍മ്മയായി
കുട്ടിയുടെ മ്രുതദേഹവും ഈല്‍ നദിയില്‍ നിന്നു കിട്ടി; തെരച്ചിലിനു അന്ത്യം
ഈല്‍ നദിയിലെ ദുരന്തം: ചിത്രങ്ങള്‍
ഓര്‍മ്മപുസ്തകത്തിലെ സ്‌നേഹത്തിന്റെ അദ്ധ്യായം (അഞ്ചു അരവിന്ദ്)
വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍: ഭാഗ്യത്തിന്റെ അദൃശ്യ സ്‌പര്‍ശം
ചരിത്രനേട്ടം സമ്മാനിച്ച അമൂല്യ നിമിഷം (അഞ്ജു ബോബി ജോര്‍ജ് )
ജോണ്‍ ആകശാല; വ്യവസായ പ്രമുഖനായ സമുദായസ്‌നേഹി വിടവാങ്ങി
മത്തായി ഉയിര്‍ത്തെഴുന്നേറ്റു-(രാജു മൈലപ്രാ)
മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)
ശക്തമായ നടപടിയുണ്ടാകണം (ബാബു പാറയ്ക്കല്‍)
ആസിഫ ബാനോ, മകളെ മാപ്പ് തരൂ ! (പകല്‍ക്കിനാവ്- 100: ജോര്‍ജ് തുമ്പയില്‍)
ഈല്‍ നദിയില്‍ നിന്നു കണ്ടെത്തിയത് സ്ത്രീയുടെ മ്രുതദേഹം
ഇനിയും ഒരിക്കല്‍ കൂടി നിശ്ശബ്ദരാകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല (സീമ രാജീവ്)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM