Image

കെ.എച്ച്.എന്‍.എക്കു വനിതാ സാരഥി; ഡോ. രേഖാ മേനോന്‍ സനാതന മൂല്യങ്ങളില്‍ അടിയുറച്ച ബഹുമുഖ പ്രതിഭ

അനില്‍ ആറന്മുള Published on 03 July, 2017
കെ.എച്ച്.എന്‍.എക്കു വനിതാ സാരഥി; ഡോ. രേഖാ മേനോന്‍ സനാതന മൂല്യങ്ങളില്‍ അടിയുറച്ച ബഹുമുഖ പ്രതിഭ
ഡോ. രേഖാ മേനോന്‍ പ്രസിഡന്റായതോടെ കെ എച്ച്എന്‍ എ യുടെ പത്താമത്തെ കണ്‍വെന്‍ഷന്‍ ന്യു ജെഴ്‌സിയില്‍ ഒരു വനിതാ പ്രസിഡന്റിന്റെ നേത്രുത്വത്തില്‍ അരങ്ങേറും.

സമവായ ശ്രമങ്ങള്‍ ഫലിക്കാതെയും ശബ്ദവോട്ട് തര്‍ക്കമകുകയും ചെയ്ത പശ്ചാത്തലത്തില്‍ രഹസ്യ ബാലട്ട് വഴി നടന്ന ഇലക്ഷനില്‍ ഡോ. രേഖാ മേനോനു 276 വോട്ട് കിട്ടി. എതിര്‍ത്ത അരിസോണയില്‍ നിന്നുള്ള സതീഷ് അമ്പാടിക്ക് 156 വോട്ടും.നേരത്തെ ജനറല്‍ ബോഡിയില്‍ ശബ്ദവോട്ട് എടുത്തപ്പോള്‍ ഡോ. രേഖക്കു 226 ഉം സതീഷ് അമ്പാടിക്ക് 202 വോട്ടുമാണു കിട്ടിയത്.

ഡോ. രേഖാ മേനോന്റെ പാനലിലുള്ളവരും വിജയിച്ചു. നിലവിലെ ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹന്‍ ആണു ജനറല്‍ സെക്രട്ടറി. ഇപ്പോഴത്തെ ഗീതാമണ്ഡലം പ്രസിഡന്റും ചിക്കാഗോ കെ എച്ച്.എന്‍ എ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറും ആയിരുന്ന ജയ് ചന്ദ്രന്‍ വൈസ് പ്രസിഡന്റ്; വിനോദ് കെ ആര്‍ കെ ട്രഷറര്‍ (ന്യു യോര്‍ക്ക്) രമ്യ അനില്‍കുമാര്‍ ജോ. ട്രഷറര്‍ (ഡാലസ്.)

അസ്വാരസ്യങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത് നല്ല നിലയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുമെന്നു ഡോ. രേഖ മേനോന്‍ പറഞ്ഞു. ഭിന്നതക്കൊന്നും അവസരം നല്‍കില്ലെന്നും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും വിനോദ് കെ ആര്‍. കെയും പറഞ്ഞു.

ഇലക്ഷനു ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഷിബു ദിവാകരന്‍ നേത്രുത്വം നല്‍കി 

ഇലക്ഷന്‍ മാറ്റി വയ്ക്കാന്‍ കോടതിയെ സമീപിച്ച ഗോപിനാഥ കുറുപ്പ് കേസുമായി മുന്നോട്ടു പോകില്ലെന്നു നേരത്തെ പറഞ്ഞുവെങ്കിലും കേസ് തുടരുമെന്നാണു പിന്നീട് അറിയിച്ചത്. ഇലക്ഷന്‍ മാറ്റി വയ്ക്കാനുള്ള അപേക്ഷ കോടതി സ്വീകരിച്ചിരുന്നില്ല.

പ്രസിഡന്റ് സ്ഥാനാര്‍ഥികളായിരുന്ന ന്യു യോര്‍ക്കില്‍ നിന്നുള്ള ഡോ. നിഷ പിള്ളയും മധു പിള്ളയും സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറുകയായിരുന്നു 

ന്യൂജേഴ്‌സിയില്‍ കെ എച്ച്.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തുടക്കം നല്‍കിയ കെ എച്ച്എന്‍ജെ  രൂപീകരിക്കാന്‍ പ്രധാന പങ്കു വഹിച്ചത് രേഖ മേനോനാണ്. 2014 ലെ കെ.എച്ച്.എന്‍.എ യുവ കണ്‍വെന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ വിജയകരമായി നടത്താന്‍ നേതൃത്വം വഹിച്ച ഡോ. രേഖ വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്.

കലാ രംഗത്ത് ഏഴാം വയസ്സ് മുതല്‍ സജീവം.ഭരതനാട്യം , മോഹിനിയാട്ടം, കഥകളി എന്നിവയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

കഥകളി ഉള്‍പ്പെടെയുള്ള ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രീ പൂര്‍ണത്രീയശ ഫൈന്‍ ആര്‍ട്‌സ് രൂപീകരിക്കാന്‍ മുന്‍ കയ്യെടുത്ത ഡോ. രേഖ ന്യൂജേഴ്‌സിയില്‍ 2003 മുതല്‍ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചു വരുന്നു .15 വര്‍ഷത്തോളമായി 100 ലധികംപേരെ പങ്കെടുപ്പിച്ചു തിരുവാതിര ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചുക്കാന്‍ പിടിക്കുന്നു.

കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ സെക്രട്ടറി ആയും വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. ചിന്മയാ മിഷനില്‍ 15 വര്‍ഷമായി പ്രവര്‍ത്തിച്ചു പോരുന്നു. 

ന്യൂജേഴ്‌സിയിലെ ലോങ്ങ് ബ്രാഞ്ചിലുള്ള ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനില്‍ മെഡിക്കല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ: രേഖ ബ്രൂക് ലൈനില്‍ സഹോദരന്‍ രാകേഷിനൊപ്പം മെഡിക്കല്‍ ഹെല്‍ത്ത് സെന്റര്‍ നടത്തുന്നു.

കെ.എച്ച്.എന്‍.എയുടെ ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി ആയ കൃഷ്ണരാജ് മോഹനന്‍ ഐ ടി കണ്‍സള്‍ട്ടിംഗ് ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവം.  കെ എച് എന്‍ എ സേവാ, ആത്മീയ വേദി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കൃഷ്ണരാജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. ശാസ്ത്ര സ്വാധ്യായത്തിനു പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന ന്യൂ യോര്‍ക്കിലെ എച്ച്.കെ.എസിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ കൃഷ്ണരാജ്, ഭാരത് ബോട്ട് ക്ലബ് ന്യൂ യോര്‍ക്കിന്റെ സെക്രട്ടറിയുമാണ്. 

കഴിഞ്ഞ 6 വര്‍ഷമായി ഗീതാ മണ്ഡലത്തിന്റെ പ്രസിഡന്റ് ആയി അനുകരണീയമായ ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനനങ്ങ്ള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ജയ് ചന്ദ്രന്‍ 42 വര്‍ഷമായി ചിക്കാഗോയില്‍ താമസിക്കുന്നു.  ചിക്കാഗോ മലയാളീ അസ്സോസിയേഷന്റെ പ്രസിഡന്റായിരുന്നു. 1977 ല്‍ ചിക്കാഗോയില്‍ ആദ്യമായി മലയാളത്തില്‍ റേഡിയോ പരിപാടികള്‍ തുടങ്ങാന്‍ മുന്‍ കൈയെടുത്തു. 78 മുതല്‍ സാംസ്‌കാരിക കലാ രംഗത്തും സജീവമാണ് . 36 വര്‍ഷമായി ജയ് സി റിയല്‍റ്റി എന്ന മുന്‍ നിര റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഉടമ.

ഹൈന്ദവ മൂല്യങ്ങള്‍ ,ആചാര അനുഷ്ഠാനങ്ങള്‍ ,ആഘോഷങ്ങള്‍ തുടങ്ങിയവ തനിമ നഷ്ടപ്പെടാതെ ഭക്ത ജനങ്ങളിലേക്കെത്തിക്കുകയും ,നാമ ജപത്തില്‍ മാത്രം ഒതുങ്ങാതെ അതിനു പിന്നിലുള്ള അന്തരാര്‍ത്ഥങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ അനുഭവവേദ്യമാവാന്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയുന്നു എന്നതിലാണ്അദ്ദേഹത്തിന്റെ ഗീതാമണ്ഡലത്തിലെ നേതൃത്വം ശ്രദ്ധേയമായത് .

വിനോദ് കെ ആര്‍ കെ നിലവിലെ കെ എച്ച്. എന്‍ എ ട്രസ്റ്റി ബോര്‍ഡ് മെമ്പറും, മുന്‍ ജോയിന്റ് സെക്രട്ടറിയും ആണ് . മഹിമ ,ന്യൂയോര്‍ക്ക് കേരള സമാജം എന്നിവയുടെപ്രസിഡന്റായിരുന്നു. ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി. ന്യൂയോര്‍ക്കില്‍ 20 വര്‍ഷമായി അറ്റോര്‍ണി.

കെ എച്ച് എന്‍ എ ഡിട്രോയിട്ട് ചാപ്റ്റര്‍ മുന്‍ ട്രഷറര്‍, ഡിട്രോയിറ്റ് കേരള ക്ലബ് മുന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള രമ്യ കെ എച് എന്‍ എ വുമണ്‍സ് ഫോറത്തില്‍ സജീവമാണ് . ഐ ടി പ്രഫഷണല്‍ കൂടി ആയ രമ്യ അടുത്ത കാലത്തു ഡാളസിലെ വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യമായി 
കെ.എച്ച്.എന്‍.എക്കു വനിതാ സാരഥി; ഡോ. രേഖാ മേനോന്‍ സനാതന മൂല്യങ്ങളില്‍ അടിയുറച്ച ബഹുമുഖ പ്രതിഭ കെ.എച്ച്.എന്‍.എക്കു വനിതാ സാരഥി; ഡോ. രേഖാ മേനോന്‍ സനാതന മൂല്യങ്ങളില്‍ അടിയുറച്ച ബഹുമുഖ പ്രതിഭ കെ.എച്ച്.എന്‍.എക്കു വനിതാ സാരഥി; ഡോ. രേഖാ മേനോന്‍ സനാതന മൂല്യങ്ങളില്‍ അടിയുറച്ച ബഹുമുഖ പ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക