Image

യുവമോഹിനി : വരുണും അപര്‍ണയും ജേതാക്കള്‍

ശ്രീകുമാര്‍ പി Published on 04 July, 2017
യുവമോഹിനി : വരുണും അപര്‍ണയും  ജേതാക്കള്‍
ഡിട്രോയിറ്റ് : കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍വേഷണറെ ഭാഗമായി നടത്തിയ യു വമോഹിനി മത്സരത്തില്‍ വരുണ്‍ നായര്‍( ചിക്കാഗോ ) അപര്‍ണ്ണ ഗിരീഷ് (ഡിട്രോയ്‌റ് ) എന്നിവര്‍ ജേതാക്കളായി .

ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്ഥികളാക്കായി നടത്തിയ മത്സരത്തില്‍ മുപ്പതോളം പേര് പകെടുത്തു . സതീശന്‍ നായര്‍ വിജി നായര്‍ ദമ്പതികളുടെ മകനായ വരുണ്‍ നായര്‍ 12 കഌസ് വിദ്യാര്‍ത്ഥിയാണ് , പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പം വയലിന്‍ ഗിത്താര്‍ എന്നിവയില്‍ പ്രാവിണ്യം നേടിയിട്ടുണ്ട് . 

ചിത്രകാരന്‍ കൂടിയായ വരുണ്‍ കാരാട്ട ബ്ലാക്ക് ബെല്‍റ്റ് ജേതാവാണ് .നിതിന്‍ നായര്‍ സഹോദരനാണ്
ഗിരീഷ് നായര്‍ ലൈന നായര്‍ ദമ്പതികളുടെ മകളായ അപര്‍ണ ഗിരീഷ് , പ്രീ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് . നര്‍ത്തകിയും ഗായികയും ച്ചിത്രകാരിയുമായ അപര്‍ണ രണ്ടു തവണ ഡിട്രോയ്‌റ് കലാപ്രതിഭ ആയിരുന്നു .

മുന്‍ കെ എച് എന്‍ എ കണ്‍വന്‍ഷനില്‍ നാടോടി നിര്‍ത്തത്തിനും ഭാരത നാട്യത്തിനും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് .മാളവിക ഗിരീഷ് സഹോദരിയാണ് 


യുവമോഹിനി : വരുണും അപര്‍ണയും  ജേതാക്കള്‍യുവമോഹിനി : വരുണും അപര്‍ണയും  ജേതാക്കള്‍യുവമോഹിനി : വരുണും അപര്‍ണയും  ജേതാക്കള്‍യുവമോഹിനി : വരുണും അപര്‍ണയും  ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക