Image

സിമ അവാര്‍ഡ്‌സ് ; മോഹന്‍ലാല്‍ മികച്ച നടന്‍, മികച്ച സംവിധായകനായി വൈശാഖ്

Published on 04 July, 2017
സിമ അവാര്‍ഡ്‌സ് ; മോഹന്‍ലാല്‍ മികച്ച നടന്‍, മികച്ച സംവിധായകനായി വൈശാഖ്

അബുദാബിയില്‍ നടന്ന സിമ അവാര്‍ഡ് ദാന തടങ്ങില്‍ തിളങ്ങി നിന്നത് മലയാളത്തിന്റെയും തമിഴിലെയും സൂപ്പര്‍ ലേഡി നയന്‍താര തന്നെയാണ്. മികച്ച നടിക്കുള്ള രണ്ട് അവാര്‍ഡുകളാണ് നയന്‍സിനെ തേടിയെത്തിയത്. മലയാളത്തില്‍ മോഹന്‍ലാലാണ് മികച്ച നടന്‍. പുലിമുരുകനിലെ അഭിനയത്തിനാണ് അവാര്‍ഡ്. പുലിമുരുകന്‍ ഒരുക്കിയ വൈശാഖാണ് മികച്ച സംവിധായകന്‍.

മലയാളത്തിലും തമിഴിലും മികച്ച നടിയായാണ് നയന്‍താര തെരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തില്‍ പുതിയ നിയമവും തമിഴില്‍ ഇരുമുകനുമാണ് നയന്‍താരയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് നയന്‍താരക്ക് ഇരട്ട അവാര്‍ഡ് ലഭിക്കുന്നത്. കഴിഞ്ഞ തവണ മലയാളത്തില്‍ ഭാസ്‌ക്കര്‍ ദി റാസ്‌ക്കലിലെയും തമിഴില്‍ നാനും റൗഡി താനിലെയും അഭിനയത്തിനാണ് നയന്‍സ് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. തമിഴില്‍ ശിവകാര്‍ത്തികേയനാണ് മികച്ച നടന്‍. റെമോയിലെ അഭിനയത്തിനാണ് അവാര്‍ഡ്. അറ്റ്‌ലി മികച്ച സംവിധായകനായി. ഇരുദി സുട്രുവാണ് മികച്ച ചിത്രം. തെലുങ്കില്‍ മോഹന്‍ലാല്‍ ചിത്രമായ ജനത ഗ്യാരേജിലെ അഭിനയത്തിന് ജൂനിയര്‍ എന്‍ടിആര്‍ മികച്ച നടനും രാകുല്‍ പ്രീത് സിങ് മികച്ച നടിയുമായി. കന്നഡയില്‍ ശിവരാജ് കുമാറാണ് മികച്ച നടന്‍. ശ്രദ്ധ ശ്രീനാഥാണ് നടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക