Image

താര സംഘടനയുടെ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഇന്നസെന്റ് ?

Published on 04 July, 2017
താര സംഘടനയുടെ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഇന്നസെന്റ് ?
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ താര സംഘടനയുടെ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഇന്നസെന്റ് തീരുമാനിച്ചതായി സൂചന. ഇക്കാര്യം മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഇന്നസെന്റ് വിശദീകരിച്ചു കഴിഞ്ഞു. ജനപ്രതിനിധിയായ തനിക്ക് ഇനി ആരേയും സംരക്ഷിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അധ്യക്ഷ പദം ഒഴിയേണ്ടി വരുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ അമ്മയുടെ പുതിയ പ്രസിഡന്റിലേക്ക് അന്വേഷണം നീളുകയാണെന്നാണ് സൂചന.

നിലവിലെ സാഹചര്യത്തില്‍ ഇന്നസെന്റ് ഒഴിഞ്ഞാല്‍ ബാലചന്ദ്ര മേനോനെയാണ് പ്രധാനമായും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഈ സ്ഥാനത്തോട് താല്‍പ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രമേനോനെ പരിഗണിക്കുന്നത്. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ സംഘടനയുടെ തലപ്പത്ത് വരാന്‍ ബാലചന്ദ്രമേനോന്‍ തയ്യാറാകുമോ എന്നത് ശ്രദ്ധേയമാണ്. സംഘടനയില്‍ പൊതു സമ്മതനെന്ന പരിഗണനയാണ് ബാലചന്ദ്രമേനോനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. അതിനിടെ നിലവിലെ വിവാദങ്ങളുടെ സാഹചര്യത്തില്‍ സംഘടനയുടെ ഭാരവാഹികള്‍ എല്ലാം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. അമ്മയുടെ യോഗത്തിന് ശേഷം ഇരയെ അക്രമിച്ച ഗൂഢാലോചനക്കേസില്‍ സംശയ നിഴലിലുള്ള വ്യക്തിയെ പിന്തുണച്ചവര്‍ക്ക് സംഘടനയുടെ തലപ്പത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നാണ് ഇവരുടെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക