Image

നഴ്‌സുമാരുടെ സമരത്തിന് യുക്മ നഴ്‌സസ് ഫോറം പിന്തുണ പ്രഖ്യാപിച്ചു

Published on 04 July, 2017
നഴ്‌സുമാരുടെ സമരത്തിന് യുക്മ നഴ്‌സസ് ഫോറം പിന്തുണ പ്രഖ്യാപിച്ചു

      ലണ്ടന്‍: മാന്യമായ വേതനം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന് യുക്മ നഴ്‌സസ് ഫോറം പിന്തുണ പ്രഖ്യാപിച്ചു. 

കാലങ്ങളായി നഴ്‌സുമാരെ ചൂഷണത്തിന് വിധേയരാക്കി തടിച്ചുകൊഴുത്ത സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യം ഇനിയും അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്. നഴ്‌സുമാരുടെ കഠിനാധ്വാനത്തിന് അര്‍ഹമായ പ്രതിഫലം നല്‍കുന്നതില്‍ മാനേജ്‌മെന്റുകള്‍ക്കൊപ്പം ഒളിച്ചുകളിക്കുന്ന ഗവണ്‍മെന്റ് നിലപാടുകളും തിരുത്തപ്പെടേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നഴ്‌സുമാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ യുക്മ നഴ്‌സസ് ഫോറം ആരംഭിച്ചിരിക്കുന്നത്. 

നഴ്‌സുമാരുടെ ദുരിതങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുന്നതായി യുഎന്‍എഫ് കോഓര്‍ഡിനേറ്ററും യുക്മ ദേശീയ ജോയന്റ് സെക്രട്ടറിയുമായ സിന്ധു ഉണ്ണി അറിയിച്ചു. യുഎന്‍ഫ് തയാറാക്കിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവച്ചുകൊണ്ട് കേരളത്തിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് ഉയര്‍ത്തികൊണ്ടുവരണമെന്ന് യുഎന്‍എഫ് ഭാരവാഹികളായ പ്രസിഡന്‍് ബിന്നി മനോജ്, സെക്രട്ടറി അലക്‌സ് ലൂക്കോസ്. ട്രഷറര്‍ ദേവലാല്‍ സഹദേവന്‍, വൈസ് പ്രസിഡന്റുമാരായ മനു സക്കറിയ, തോമസ് ജോണ്‍, ജോയന്റ് സെക്രട്ടറി മാരായ ജോജി സെബാസ്റ്റിയന്‍, ബിന്ദു പോള്‍സണ്‍, നാഷണല്‍ ട്രയിനിംഗ് ഇന്‍ ചാര്‍ജ്ജ് സുനിത സുനില്‍ രാജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവയ്ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.change.org/p/raise-minimum-wages-for-nurses-in-kerala-as-per-the-cetnral-govt-direction?recruiter=742334365&utm_source=share_petit
ion&utm_medium=copylink&utm_campaign=share_petition
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക