Image

സുരക്ഷിത(കവിത) - ജയന്‍ കെ.സി

ജയന്‍ കെ.സി Published on 02 March, 2012
സുരക്ഷിത(കവിത) - ജയന്‍ കെ.സി
ഇലകളില്‍
മുറിഞ്ഞു വീഴുന്ന
നാലുമണി സൂര്യന്‍
പൂവിന്റെ
മഞ്ഞ ജീവിതത്തിനുമേല്‍
അവളുടെ
ചുണ്ടുകളുടെ
സ്ട്രോബെറിച്ചുവപ്പ്

മാംസത്തിന്റെ
പളുങ്കുപഴങ്ങളില്‍
പ്രണയമുരഞ്ഞ
പഴുതാരപ്പാടുകള്‍
അയഞ്ഞ തൊലിമടക്കുകള്‍ക്ക്
അഴുകിയ പുഞ്ചിരിയുടെ
മണം
ശവനീലക്കണ്ണുകള്‍
തിളക്കുന്ന പകലിലേക്കു നീട്ടി
അവള്‍ സൂര്യനില്‍
ഒരു വിരല്‍ത്തുളയിട്ടു
പിന്നെ
വേവുന്ന വിരല്‍വഴിയില്‍
നനനാവുപുളച്ച്
ഭൂമിക്കുമേല്‍
സന്മാര്‍ഗ്ഗത്തിന്റെ
പര്‍ദ്ദ വലിച്ചീട്ടു
സുരക്ഷിത(കവിത) - ജയന്‍ കെ.സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക