Image

തൈക്കുടം ലൈവ് ഷോ: ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

Published on 05 July, 2017
തൈക്കുടം ലൈവ് ഷോ: ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

      സൂറിച്ച് : വേള്‍ഡ് മലയാളി കൗണ്‍സില്‍ തൈക്കുടം ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. സൂറിച്ചില്‍ കൂടിയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ യുത്ത്‌ഫോറം പ്രതിനിധികളായ ഫ്രെഡിന്‍ താഴത്തുകുന്നേല്‍, ഹണി കൊറ്റത്തില്‍, മാന്‍സന്‍ മണിയന്പാറയില്‍, എഡ്വിന്‍ താഴത്തുകുന്നേല്‍ എന്നിവര്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കി ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

സൂറിച്ച് എയര്‍പോര്‍ട്ടിനടുത്ത് റാഫ്‌സ് എന്ന ഗ്രാമത്തില്‍ അരങ്ങേറുന്ന ഷോയിലേക്കുള്ള പ്രവേശനം തൈക്കുടം പ്രീമിയം, തൈക്കുടം ഗോള്‍ഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് ടിക്കറ്റുകള്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ഭാരവാഹികളുടെ പക്കല്‍ നിന്നും എല്ലാവരും മുന്‍കൂട്ടി ടിക്കറ്റ് വാങ്ങി ഷോ വന്‍ വിജയമാക്കണമെന്ന് പ്രസിഡന്റ് ജോസ് വള്ളാടിയില്‍, ട്രഷറര്‍ ബോസ് മണിയന്പാറയില്‍, സെക്രട്ടറി ബാബു വേതാനി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടോമി തൊണ്ടാംകുഴി എന്നിവര്‍ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി ജോഷി പന്നാരക്കുന്നേല്‍, ജോണി ചിറ്റക്കാട്ട്, ജോര്‍ജ്കുട്ടി നന്പുശേരി, ബാബു കാശാംകാട്ടില്‍, ജോയ് കൊച്ചാട്ട്, ജോബിന്‍സണ്‍ കൊറ്റത്തില്‍, ആല്‍ബി ജോസഫ്, ടോണി ഉള്ളാട്ടില്‍, സാജു ചേലപ്പുറത്ത്, മോളി പറന്‌പേട്ട്, ജോഷി താഴത്തുകുന്നേല്‍, തോമസ് പോള്‍, സ്മിത നന്പുശേരി, റോസിലി ചാത്തങ്കണ്ടം, മിനി ബോസ്, സിറിയക് മുടവന്‍കുന്നേല്‍ എന്നീ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക