Image

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കായികമേള നടത്തി

Published on 05 July, 2017
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കായികമേള നടത്തി

      ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് കായികമേള ആഷ്‌ഫോര്‍ഡ് വില്‍സ്‌ബ്രോ ഗ്രൗണ്ടില്‍ അരങ്ങേറി. രണ്ടു ദിവസങ്ങളിലായി നടന്ന മേള ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക് ഉദ്ഘാടനം ചെയ്തു. 

ആദ്യദിവസം നടന്ന കായികമേളയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായഭേദമനുസരിച്ച് വിവിധ കായിക മത്സരങ്ങള്‍ പല വേദികളിലായി അരങ്ങേറി. വോളിബോള്‍ മത്സരം മേളക്ക് കൂടുതല്‍ ഉണര്‍വ് നല്‍കി. ചടങ്ങില്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ ന്ധആവണി 2017’ പ്രകാശനം പ്രസിഡന്റ് സോനു സിറിയക് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സന്‍ മാത്യൂസിന് നല്‍കി നിര്‍വഹിച്ചു. 

രണ്ടാം ദിവസം ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളും സ്ത്രീകളുടെ കബഡി മത്സരവും അരങ്ങേറി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 

ഭാരവാഹികളായ രാജീവ്, ലിന്‍സി, അജിത്ത്, ജോളി കോട്ടയ്ക്കല്‍, മനോജ് ജോണ്‍സന്‍ എന്നിവരും വിവിധ കമ്മിറ്റി അംഗങ്ങളും അസോസിയേഷന്‍ അംഗങ്ങളും കായികമേളക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക