Image

'കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന പുരുഷന്‍ കുറ്റക്കാരനല്ല, കുറ്റക്കാരിയാവുന്നത്‌ സ്‌ത്രീ' ഇന്നസെന്റിനെ വിമര്‍ശിച്ച്‌ റിമ

Published on 05 July, 2017
'കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന പുരുഷന്‍ കുറ്റക്കാരനല്ല, കുറ്റക്കാരിയാവുന്നത്‌ സ്‌ത്രീ' ഇന്നസെന്റിനെ വിമര്‍ശിച്ച്‌ റിമ


കൊച്ചി: നടിമാര്‍ മോശക്കാരാണെങ്കില്‍ കിടക്ക പങ്കിട്ടെന്നു വരുമെന്ന അമ്മ പ്രസിഡന്റ്‌ ഇന്നസെന്റിന്റെ പരാമര്‍ശത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി നടി റിമാ കല്ലിങ്കല്‍. ജോലി അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടണമെന്ന്‌ ആവശ്യപ്പെടുന്നത്‌ പുരുഷനും എന്നാല്‍ അതിന്‌ കുറ്റക്കാരിയാവേണ്ടിവരുന്നത്‌ സ്‌ത്രീയും എന്നാണ്‌ റിമയുടെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയാണ്‌ റിമയുടെ പ്രതികരണം.

സ്വന്തം അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്‌ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന്‌ കരുതുന്നത്‌ നിങ്ങള്‍ക്കുള്ള വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നതുകൊണ്ടാണ്‌.
നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന്‌ തിരിച്ചറിയുമ്പോഴും എവിടെ നിന്നു തുടങ്ങണമെന്നറിയുന്നില്ല. പക്ഷെ ഇതെല്ലാം ഒരുകാലം മാറുമെന്നും മാറ്റുമെന്നും റിമ പറയുന്നു.


സിനിമയിലെ കാസ്റ്റിങ്‌ കൗച്ചുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിനിടെ ഇന്നസെന്റ്‌ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള പരോക്ഷവിമര്‍ശനം എന്ന രീതിയിലാണ്‌ റിമയുടെ പോസ്റ്റ്‌.
` ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. മനസിലായിട്ടുണ്ടോ? ഒരു സ്‌ത്രീയോട്‌ വളരെ മോശമായിട്ട്‌ ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്‌ത്രീ പറയും. അതൊക്കെ... അങ്ങനെയൊരു സംഭവമേയില്ല. പിന്നെ, അവര്‌ മോശമാണെങ്കില്‍ അവര്‌ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന്‌ വരും.

 അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ്‌ ആ വക കാര്യങ്ങള്‍ പോണത്‌' എന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.



Join WhatsApp News
'മറി' യാമ 2017-07-07 03:55:58
സ്ത്രീകളെ നാം ഒന്നിക്കേണ്ട സമയമായിരിക്കുന്നു.  ആളെത്രെ 'ഇന്നസെൻറ്റ്' ആയാലും നമ്മളുടെ നേരെ നീണ്ടു വരുന്ന ഇവൻറെയൊക്കെ വിമർശനത്തെ സ്വാമിയുടെ "ദണ്ഡ് " മുറിച്ചുകളഞ്ഞ പെണ്കുട്ടിയെപ്പോലെ നമ്മളും മുറിച്ചു കളയേണ്ടിയിരിക്കുന്നു.  സ്ത്രീകളെ പീഡിപ്പിക്കുന്നത് സിനിമാ ലോകത്തെ പുരുഷന്മാരുടെ ഒരു ഹോബിയായി മാറിയിരിക്കുന്നു  അടുത്ത തവണ ഇവർ 'കേളിക്കായ്' ഒരുങ്ങുമ്പോൾ അവരുടെ 'പവർ ടവർ ' അവിടെ ഉണ്ടായിരിക്കാൻ പാടില്ല.  ഇടതുപക്ഷ സർക്കാർ നമ്മളെ സഹായിച്ചില്ലെങ്കിൽ അവരുടെ 'അരിവാളും ചുറ്റികയും " ആയുധമാക്കി നമ്മൾക്ക് ഒരു പുതിയ വിപ്ലവം തുടങ്ങേണ്ടിയിരിക്കുന്നു.  അരിവാളു കൊണ്ട് അരിഞ്ഞ് ചുറ്റികകൊണ്ട് ഒരിക്കലും പൊങ്ങാത്ത വിധത്തിൽ അടിച്ചു പരത്തുക 

                                            സ്ത്രീവിപ്ലവം സിന്ദാബാദ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക