Image

മലയാളി സ്കൂള്‍ വിദ്യാര്‍ത്ഥികളും ഫിലാഡല്‍ഫിയ പോലീസുമായി ചെസ്സ്- ടെന്നീസ് മത്സരം

സുധാ കര്‍ത്താ Published on 06 July, 2017
മലയാളി സ്കൂള്‍ വിദ്യാര്‍ത്ഥികളും ഫിലാഡല്‍ഫിയ പോലീസുമായി ചെസ്സ്- ടെന്നീസ് മത്സരം
ഫിലാഡല്‍ഫിയ: 6 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള മലയാളി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചെസ് ടെന്നീസ് മത്സരം ഒരുക്കുന്നു. ഫിലാഡല്‍ഫിയ പോലീസുമായി സഹകരിച്ചാണ് മത്സരം.

ജൂലൈ 12ന് ആരംഭിക്കുന്ന പരിശീലന പരിപാടി ഓഗസ്റ്റ് 10ന് സമാപിക്കും. പ്രവര്‍ത്തി ദിവസങ്ങളില്‍ ഒന്പതിന് തുടങ്ങി വൈകുന്നേരം നാലിന് അവസാനിക്കും. ഫിലാഡല്‍ഫിയായിലുള്ള 1267 ഈസ്റ്റ് ഷെല്‍ട്ടന്‍ ഹാം അവന്യുവിലുള്ള പോലീസ് അത്‌ലറ്റിക് ലീഗ് സെന്‍ററിലാണ് പരീശീലന പരിപാടി.
ഫിലാഡല്‍ഫിയ പോലീസും എഎസ്എപി എന്ന സംഘടനയും പന്പാ മലയാളി അസോസിയേഷനും സഹകരിച്ചാണ് പരിശീലന കളരി ഒരുക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരുമായി സംവാദനത്തിന് അവസരമൊരുക്കുക, ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഇടപഴകുവാനുള്ള അവസരം നല്‍കുക. നല്ലൊരു സാമൂഹ്യബന്ധം സ്ഥാപിക്കുക, വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

പോലീസ് കമ്മീഷണറുടെ പ്രത്യേക താത്പര്യപ്രകാരം പോലീസ് ചീഫ് സിന്ധ്യ ഡോര്‍സി, സുധ കര്‍ത്ത, അലക്‌സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, ഫിലിപ്പോസ് ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് പരിശീലനം സംബന്ധിച്ച അന്തിമ തീരുമാനമായത്.

വിവരങ്ങള്‍ക്ക്: സുധ കര്‍ത്ത 267 575 7333, അലക്‌സ് തോമസ് 215 850, 5268, ജോര്‍ജ് ഓലിക്കല്‍ 215 873 4365, ഫിലിപ്പോസ് ചെറിയാന്‍ 215 608 7310.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക