Image

നടി മഞ്ജു വാര്യരെയും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്; എഡിജിപി ബി സന്ധ്യ മഞ്ജുവിനോട് തട്ടിക്കയറി?

Published on 06 July, 2017
നടി മഞ്ജു വാര്യരെയും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്; എഡിജിപി ബി സന്ധ്യ മഞ്ജുവിനോട് തട്ടിക്കയറി?

ഓടുന്ന കാറില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരെയും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചോദ്യം ചെയ്യാനായി നടിയെ ആദ്യം ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചെങ്കിലും അങ്ങോട്ടുപോകാന്‍ മഞ്ജു തയ്യാറായില്ലെന്നും തുടര്‍ന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയാണ് മഞ്ജുവിനെ ചോദ്യം ചെയ്തതെന്നുമാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്നതിനാല്‍ എഡിജിപി ബി സന്ധ്യ മഞ്ജുവിനോട് തട്ടിക്കയറിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടന്‍ ദിലീപിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന് മുന്‍പായിരുന്നു മഞ്ജു വാര്യരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. അതേസമയം മഞ്ജുവിന്റെ സുഹൃത്ത് ശ്രീകുമാറിനേയും ഉടന്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക